നേറ്റീവ്ബോൾ അസോസിയേഷൻ മസ്ക്കറ്റിന്റെ ആഭിമുഖ്യത്തിൽ നാടൻ പന്തുകളി ടൂർണമെന്റ് “ഗൾഫ് കപ്പ്‌ മസ്കറ്റ് 2026” നടത്തി

കോട്ടയം: നേറ്റീവ്ബോൾ അസോസിയേഷൻ മസ്ക്കറ്റിന്റെ ആഭിമുഖ്യത്തിൽ നാടൻ പന്തുകളി ടൂർണമെന്റ് “ഗൾഫ് കപ്പ്‌ മസ്കറ്റ് 2026” നടത്തി.

Advertisements

നാടൻ പന്തുകളിയുടെ ചരിത്രത്തിൽ ആദ്യമായി നാട്ടിൽ നിന്നൊരു ടീമിനെ പങ്കെടുപ്പിച്ചത് ഈ കായിക മാമാങ്കത്തിനു മാറ്റ് കൂട്ടി. പ്രസിഡന്റ്‌ റെജി കെ ജോയിയുടെ അധ്യക്ഷത്തിൽ ചേർന്ന യോഗം നേറ്റീവ്ബോൾ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ കെ എസ്‌ സന്ദീപ് ഉദ്ഘാടനം ചെയ്തു.കെ എൻ ബി എ വൈസ് പ്രസിഡന്റ്‌ ബിനു , സെക്രട്ടറി ജിനോ, ബഹ്‌റൈൻ കെ എൻ ബി എ ഭാരവാഹി ബിബിൻ,കോട്ടയം പ്രവാസി അസോസിയേഷൻ പ്രസിഡന്റ്‌ ബാബു തോമസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ട് ദിവസങ്ങളായി നടന്ന വാശിയേറിയ മത്സരത്തിൽ അഞ്ചു ടീമുകൾ ഏറ്റുമുട്ടി. ഫൈനലിൽ ഒമാനിൽ നിന്നുള്ള ടീമുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ നാട്ടിൽ നിന്നെത്തിയ സുരേഷ് ക്യാപ്റ്റനും ബിൻസു മാനേജറും ആയിട്ടുള്ള അരീപ്പറമ്പ് ടീം വിജയകിരീടം ചൂടി.

ഓരോ വർഷവും നേറ്റീവ്ബോൾ ഫെഡറേഷന്റെ ടൂർണമെന്റുകളിൽ നാട്ടിൽ കൂടുതൽ വിജയങ്ങൾ കരസ്ഥമാക്കുന്ന ടീമിനെ മസ്കറ്റിന്റെ മണ്ണിൽ മത്സരത്തിനായി എത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Hot Topics

Related Articles