വാംഖഡേ: ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ വിറപ്പിച്ച് കീഴടങ്ങി നേപ്പാൾ. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടമാക്കി ഇംഗ്ലണ്ട് ഉയർത്തിയ 184 ന് നാലു റൺ അകലെയാണ് നേപ്പാൾ ബാറ്റിംങ് അവസാനിപ്പിച്ചത്. അവസാന ഓവർ വരെ കാത്തു നിന്നാണ് മുൻ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് വിജയമധുരം നുകരാനായത്. ഇതോടെ ലോകകപ്പിൽ മിന്നും പ്രകടനം നേപ്പാൾ ഉറപ്പു നൽകുന്നു.
്ടോസ് നേടിയ ഇംഗ്ലണ്ട് നേപ്പാളിനെ ബാറ്റിംങിന് അയക്കുകയായിരുന്നു. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടമാക്കി ഇംഗ്ലണ്ട് 184 റണ്ണിന്റെ വിജയലക്ഷ്യമാണ് നേപ്പാളിന് മുന്നിൽ ഉയർത്തിയത്. ഇംഗ്ലണ്ടിന് വേണ്ടി ജോസ് ബട്ലർ (26), ജേക്കബ് ബീതൽ (55), ഹാരി ബ്രൂക്ക് (53), വിൽ ജാക്സ് (39) എന്നിവർ മികച്ച ബാറ്റിംങ് നടത്തി. നേപ്പാളിന് വേണ്ടി ദീപേന്ദ്ര സിംങ് , നന്ദൻ യാദവ് എന്നിവർ രണ്ടും ഷേർ മാല, സന്ദീപ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിൽ 37 റണ്ണിൽ നേപ്പാളിന് ആദ്യ വിക്കറ്റും 42 ൽ രണ്ടാം വിക്കറ്റും നഷ്ടമായി. എന്നാൽ, മൂന്നാം വിക്കറ്റിൽ ദീപേന്ദ്ര സിംങും (44), രോഹിത്തും (39) ചേർന്ന് നടത്തിയ പോരാട്ടമാണ് കളി അവസാനത്തിലേയ്ക്ക് നീട്ടിക്കിട്ടിയത്. ഇരുവരും ചേർന്ന് സ്കോർ 124 ൽ എത്തിച്ചു. 146 ൽ ആരിഫ് (10)വീണതോടെ കളി അവസാനിച്ചു എന്നു കരുതിയിടത്ത് നിന്ന് ലോകേഷ് ബാൻ ഒറ്റയ്ക്ക് നടത്തിയ പോരാട്ടമാണ് മത്സരം ഇഞ്ചോടിഞ്ചായി മാറ്റിയത്.
അവസാന ഓവറിൽ 10 റണ്ണായിരുന്നു നേപ്പാളിന് വിജയിക്കാൻ വേണ്ടിയിരുന്നത്. സാം കരണിന്റെ ഓവറിൽ അഞ്ച്് റൺ മാത്രമാണ് നേപ്പാളിന് നേടാനായത്. 20 പന്തിൽ 39 റൺ അടിച്ചു കൂട്ടിയ ലോകേഷ് നേപ്പാളിന്റെ പ്രതീക്ഷകളെല്ലാം കാത്തു. അവസാന ഓവറിലെ പരാജയം നാലു റണ്ണിന് കുറിച്ച് നേപ്പാൾ തല ഉയർത്തി മടങ്ങി.


