കോട്ടയം: പാൽവില വർദ്ധിപ്പിക്കാൻ സർക്കാർ അനുമതിക്കായി മിൽമ കാത്തുനിൽക്കുപോൾ ഇന്നുമുതൽ വില വർദ്ധിപ്പിച്ചു സ്വകാര്യ കമ്പനികൾ പാൽവില വർദ്ധിപ്പിക്കാൻ മിൽമയുടെ യൂണിയനുകൾ ഫെഡറേഷനോട് ആവശൃപ്പെട്ടിട്ടു മാസങ്ങളായി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു ശേഷം വിലവർദ്ധിപ്പിക്കാ൦ എന്നു വകുപ്പ് മന്ത്രി ഉറപ്പു നൽകിയതുമാണ് എന്നാൽ ഫെഡറേഷൻ ചെയർമാൻ സർക്കാരുമായി ഒത്തുകളിച്ചു വിലവർദ്ധനവിനു തടയിടുകയാണ് ഇതിനിടയിലാണ് മധ്യകേരളത്തിലെ മിൽമയുടെ പ്രധാന എതിരാളിയായ കമ്പനി ഇന്നുമുതൽ പാൽവില വർദ്ധിപ്പിച്ചത് ഇതുമൂലം ഇവിടെ പാല് നൽകുന്ന കർഷകർക്ക് അധിക വില ലഭിക്കു൦ പാൽവില വർദ്ധിപ്പിക്കാൻ സർക്കാർ അനുമതി ആവശൃമില്ല എന്ന യാഥാർത്ഥ്യം മറെച്ചുവെച്ചു കൊണ്ട് മിൽമാ ഫെഡറേഷൻ ചെയർമാൻ ക്ഷീര കർഷകരെ വഞ്ചിക്കുകയാണ് എന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആരോപിച്ചു.
Advertisements


