സി പി ഐ എം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി. ജയരാജന് 35 ലക്ഷം രൂപയുടെ പുതിയ കാർ വാങ്ങാൻ സർക്കാർ അനുമതി. ഈ മാസം 17 ന് വ്യവസായവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി.

തിരുവനന്തപുരം : സംസ്ഥാനം സാമ്പത്തികമായി നട്ടം തിരിയുമ്പോൾ; സി പി ഐ എം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി. ജയരാജന് 35 ലക്ഷം രൂപയുടെ പുതിയ കാർ വാങ്ങാൻ സർക്കാർ അനുമതി നൽകി . ഈ മാസം 17 ന് വ്യവസായവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി.പി. ജയരാജന്റെ ശാരീരിക അവസ്ഥ കൂടി പരിഗണിച്ചാണ് 35 ലക്ഷം രൂപയുടെ കാർ വാങ്ങാൻ വ്യവസായമന്ത്രി പി. രാജീവ് അനുമതി കൊടുത്തത്. മന്ത്രിസഭാ യോഗത്തിൻ്റെ അനുമതി ലഭ്യമാക്കിയതും വ്യവസായ മന്ത്രിയാണ്. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തി ചീഫ് സെക്രട്ടറി നവംബർ 4 ന് ഉത്തരവിറക്കിയിരുന്നു. പുതിയ വാഹനങ്ങൾ വാങ്ങരുത് എന്നതുൾപ്പെടെ നവംബർ 9 ന് ധനവകുപ്പ് ഒരു വർഷത്തേക്ക് കൂടി സാമ്പത്തിക നിയന്ത്രണങ്ങൾ നീട്ടി ഉത്തരവിറക്കുകയും ചെയ്തു.

എന്നാൽ പുതിയ വാഹനം വാങ്ങാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി പി.ജയരാജൻ എത്തി . താൻ നിലവിൽ ഉപയോഗിക്കുന്ന വാഹനത്തിന് പത്ത് വർഷത്തിലേറെ പഴക്കമുണ്ടെന്നും, വാഹനം ഇടയ്ക്കിടെ നിന്ന് പോകുന്നതിനാലുമാണ് പുതിയ വാഹനത്തിന് ഉത്തരവിട്ടതെന്ന് പി.ജയരാജൻ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘വ്യക്തിപരമായി സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് ഞാൻ. സംസ്ഥാനത്തെ ഇന്റലിജൻസ് റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി കൃത്യമായ കാറ്റഗറിയുമുണ്ട്. ഇടയ്ക്ക് നിന്ന് പോകുന്ന വാഹനത്തിൽ സഞ്ചരിക്കുന്നത് സുരക്ഷിതമല്ലെന്ന് ബോർഡിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, ബോർഡ് വ്യാപാരത്തിലൂടെ നേടിയ പണം ഉപയോഗിച്ച് വാഹനം വാങ്ങുന്നത്. അത് സർക്കാരിന്റെ പണമല്ല. ബോർഡിന്റെ പ്രവർത്തനം ശക്തിപ്പെടുത്താനും പുതിയ വാഹനം ആവശ്യമാണ്.

Hot Topics

Related Articles