വസ്ത്രം തൂക്കേണ്ട സ്റ്റാന്‍ഡില്‍ പച്ചമാംസം: അസഹനീയമായ മണം;അയൽക്കാരന്റെ പക ഒടുവിൽ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി

ഹൈദരാബാദ്: അയല്‍ക്കാര്‍ തമ്മില്‍ പല കാര്യങ്ങളുടെ പേരിലും വഴക്കുകളും അടിപിടിയുമൊക്കെ ഉണ്ടാകാറുണ്ട്. എന്നാല്‍ അയല്‍ക്കാരന്റെ വിചിത്രമായ ഒരു ശീലത്തെ തുടര്‍ന്ന് പൊറുതിമുട്ടിയ ഒരു യുവാവ് തന്റെ അനുഭവം റെഡ്ഡിറ്റിലൂടെ പങ്കുവച്ചിരിക്കുകയാണ്.തന്റെ അയല്‍ക്കാരന്‍ ബാല്‍ക്കെണിയില്‍ പച്ചമാംസം തൂക്കിയിടുന്നത് മൂലം വല്ലാത്ത ദുരിതമാണ് അനുഭവിക്കുന്നതെന്നാണ് യുവാവ് പറയുന്നത്.താന്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ തന്റെ അയല്‍ക്കാരന്‍ ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കാനിടുന്ന സ്റ്റാന്‍ഡില്‍ പച്ചമാംസം വെയിലത്ത് ഉണക്കാനായി തൂക്കിയിട്ടു. ആദ്യം അദ്ദേഹം ആദ്യമായി ചെയ്യുന്നതാണെന്നോ അതല്ലെങ്കില്‍ എന്തെങ്കിലും ആചാരത്തിന് ഉപയോഗിക്കാനോ മറ്റോ ആണെന്നാണ് കരുതിയത്.

Advertisements

എന്നാല്‍, ഇതൊരു പതിവായി മാറിയെന്നും ഒപ്പം പ്രദേശമാകെ പച്ച മാംസത്തിന്റെയും രക്തത്തിന്റെയും മണം പതിവായെന്ന്. ഇത് വല്ലാത്തൊരു അവസ്ഥയാണെന്നും അദ്ദേഹം എഴുതുന്നു.അപ്പാര്‍ട്ടമെന്റിന്റെ തൊട്ട് താഴെയുള്ളവര്‍ അസ്വാഭാവികമായ മണത്തെ കുറിച്ചും ദുര്‍ഗന്ധം വമിക്കുന്ന വെള്ളം ഒഴുകുന്നതിനെ കുറിച്ചും പരാതിപ്പെട്ടു. പക്ഷേ. എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ക്ക് മനസിലായില്ലെന്നും അദ്ദേഹം എഴുതി. ഒടുവില്‍ സംഭവം അറിഞ്ഞതോടെ എല്ലാവരും കെട്ടിട മാനേജ്‌മെന്റിനെ സമീപിച്ച്‌ ഔപചാരികമായി പരാതി നല്‍കി. താഴത്തെ നിലയിലെ അയല്‍ക്കാരന്‍ ‘വൃത്തികെട്ട വെള്ളം’ എന്ന് കരുതിയത് യഥാര്‍ത്ഥത്തില്‍ തൂങ്ങിക്കിടക്കുന്ന പച്ച മാംസത്തില്‍ നിന്ന് ഇറ്റിറ്റു വീഴുന്ന ദ്രാവകമാണെന്ന് സ്ഥിരീകരിച്ചതോടെ സ്ഥിതി കൂടുതല്‍ ആകെ പ്രശ്‌നമായെന്നും അദ്ദേഹം എഴുതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോസ്റ്റ് വൈറലായതോടെ സോഷ്യല്‍ മീഡിയ ഉപയോക്താക്കളും രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. ആ മാംസത്തില്‍ ഈച്ചകള്‍ മുട്ടയിടാതിരിക്കാന്‍ ഒരു വഴിയുമില്ലെന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. ഇത് വൃത്തിഹീനം മാത്രമല്ല.

ആരോഗ്യത്തിനും അപകടമാണെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി. അദ്ദേഹം മാംസം ഉണക്കി സൂക്ഷിക്കാന്‍ ശ്രമിച്ചതാകാമെന്നും എന്നാല്‍ അതൊരു റെസിഡന്‍ഷ്യന്‍ ഏരിയയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചെയ്തത് മോശമായെന്നും നിരവധി പേരാണ് കുറിച്ചത്. ഇത് പല രോഗങ്ങള്‍ക്കും ബാക്ടരീയ പടര്‍ത്താനും ഇടയാക്കുമെന്ന് മറ്റ് ചിലര്‍ മുന്നറിയിപ്പ് നല്‍കി. നിരവധി പരാതികള്‍ ഉയര്‍ന്നതോടെ അയല്‍വാസി മാംസം ഉണക്കല്‍ പരിപാടി അവസാനിപ്പിച്ചെന്നും കുറിപ്പെഴുതിയ ആള്‍ കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles