ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ കേസെടുക്കാൻ ഹൈക്കോടതി നിർദേശം; അന്വേഷണത്തിന് ആറാഴ്ച കാലപരിധി നൽകി, റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവ്

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണവുമായി ബന്ധപ്പെട്ട കേസെടുക്കാൻ ഹൈക്കോടതി നിർദേശം നൽകി. പ്രത്യേക അന്വേഷണം നടത്താൻ എസ്.ഐ.ടി. (SIT) സൃഷ്ടിക്കാനും ഹൈക്കോടതി നിർദേശിച്ചു.ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിൽ തിരിമറി നടന്നതിന്റെ തെളിവുകൾ വ്യക്തമാണ്. അന്വേഷണ സംഘം ആറ് ആഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണം. രണ്ടു ആഴ്ചകൾക്കൊടുവിൽ അന്വേഷണം എത്ര പുരോഗമിച്ചുവെന്ന് കോടതിയെ അറിയിക്കണമെന്നും, അന്വേഷണ വിവരങ്ങൾ മുദ്രവച്ച കവറിൽ സമർപ്പിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.കോടതി നിഷ്പക്ഷ അന്വേഷണത്തിനും, വിവരങ്ങൾ മാധ്യമങ്ങൾക്ക് പുറത്ത് വിടരുതായ്മയ്ക്കും ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisements

ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട് പ്രകാരം, ദ്വാരപാലക ശിൽപ്പങ്ങൾ കടത്തുന്നതിൽ ഉന്നത ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോട്ടിയുമായി ഒത്തു കളിച്ചതും, സ്വർണപാളികളെ ചെമ്പായി രേഖപ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥർ കമ്മീഷൻ ലഭിച്ചോയെന്നും അന്വേഷണം വേണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.അതേസമയം, ചെന്നൈയിലെ “സ്മാർട്ട് ക്രീയേഷൻസ്” സിഇഒ പങ്കജ് ഭണ്ഡാരി മൊഴിയിൽ, സ്വർണം പൊതിഞ്ഞതല്ലെന്നും, പുതിയ ചെമ്പ് പാളിയാണെന്നും വ്യക്തമാക്കി. ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്, ചെന്നൈയിലേക്ക് എത്തുന്നതിന് മുമ്പ് ദ്വാരപാലക ശിൽപപാളികൾ വിറ്റിരിക്കാമെന്ന സാധ്യതയാണെന്നും പറയുന്നു.

Hot Topics

Related Articles