ലോക ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് കോട്ടയത്ത് ജില്ലാതല പരിപാടി നടന്നു

കോട്ടയം : ​ലോക ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് കോട്ടയത്ത് ജില്ലാതല പരിപാടി നടന്നു.കോട്ടയം ജില്ലാശുപത്രി അങ്കണത്തിൽ ഇന്ന് രാവിലെ 9 മണിക്ക് നടന്ന പരിപാടി ജില്ലാ ടി.ബി ഓഫീസർ ഡോ. ശ്രീജിത്ത് ബാബു ലോക ക്ഷയരോഗ ദിന സന്ദേശം നൽകിക്കൊണ്ട് ആരംഭിച്ചു. തുടർന്ന് ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. വ്യാസ് സുകുമാരൻ ക്ഷയരോഗ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോട്ടയം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. സുഷമ പി.കെ ജില്ലാതല റാലി ഫ്ലാഗ് ഓഫ് ചെയ്തു. കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥിനികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

Advertisements

ജില്ലാ ടി.ബി സെന്ററിൽ അവസാനിച്ച റാലിയിൽ കാരിതാസ് നഴ്സിംഗ് കോളേജ്, ഗവണ്മെന്റ് സ്കൂൾ ഓഫ് നഴ്സിംഗ് കോട്ടയം, തിരുഹൃദയ നഴ്സിംഗ് കോളേജ് കോട്ടയം എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.തുടർന്ന് കോട്ടയം NHM ഹാളിൽ സമ്മേളനം നടന്നു.​ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ ജില്ലാ ടി.ബി ഓഫീസർ ഡോ. ശ്രീജിത്ത് ബാബു എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ അധ്യക്ഷത വഹിച്ച പ്രസ്തുത യോഗത്തിൽ കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രിയ എൻ. യോഗം ഉദ്ഘാടനം ചെയ്യുകയും, 100 ദിന ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു .ഡോ. ബാബു വർഗീസ് (DTC, Consultant) വിഷയാവതരണം നടത്തുകയും ചെയ്തു.​ഡോ. സുഷമ പി.കെ (സൂപ്രണ്ട്, ജനറൽ ആശുപത്രി കോട്ടയം), ഡോ. പ്രസീത ബി.കെ (RCH ഓഫീസർ, കോട്ടയം), ഡോ. സന്തോഷ് കുമാർ ആർ. (ഡെപ്യൂട്ടി DMO, കോട്ടയം), ശ്രീ. വെങ്കിടേഷ് (കാനറ ബാങ്ക് ഡിവിഷണൽ മാനേജർ), ശ്രീ. ജോബി തോമസ് (റെഡ്ക്രോസ് സൊസൈറ്റി, കോട്ടയം ജില്ലാ ചെയർമാൻ), ഡോ. അനൂപ ലൂക്കാസ് (അസോ: പ്രൊഫസർ കമ്മ്യൂണിറ്റി മെഡിസിൻ, ഗവൺമെന്റ് മെഡിക്കൽ കോളേജ്, കോട്ടയം), അനിൽകുമാർ ( ടെക്നിക്കൽ അസിസ്റ്റന്റ് )എന്നിവർ ആശംസകൾ അർപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോകക്ഷയരോഗദിനാചരണത്തോടനുബന്ധിച്ച് ഡോ ശ്രീജ, ഡോ ഷിനോബി, ഡോ സോണിയ എന്നിവർ ചേർന്നു നേതൃത്വം നൽകിയ ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ മാർ സ്ലീവാ നഴ്സിംഗ് കോളേജ്, ലേയമ്മ മെമ്മോറിയൽ സ്കൂൾ ഓഫ് നഴ്സിംഗ്, ഗവ: സ്കൂൾ ഓഫ് നഴ്സിംഗ് കോട്ടയം എന്നീ സ്ഥാപനങ്ങളിലെ വിജയികളായവർക്ക് മൊമെന്റോയും മെഡലും ക്യാഷ് അവാർഡും നൽകി. ജില്ലയിൽ കൂടുതൽ ടി.ബി പരിശോധനകൾ നടത്തിയ സ്ഥാപനങ്ങൾക്ക് മൊമെന്റോ നൽകി. ജില്ലയിൽ മികച്ച ടി.ബി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയ 21 ആരോഗ്യ സ്ഥാപനങ്ങൾക്ക് പ്രശംസാപത്രം നൽകി. ജില്ലയിൽ കൂടുതൽ ‘നാറ്റ് ‘(NAAT) ടെസ്റ്റുകൾ നടത്തിയ എല്ലാ സ്ഥാപനങ്ങൾക്കും മൊമെന്റോ നൽകി ആദരിച്ചു.​അതോടൊപ്പം ടി.ബി ചികിത്സ വിജയകരമായി പൂർത്തിയാക്കിയ രണ്ട് വ്യക്തികളെയും ആദരിച്ചു. യോഗത്തിന് ജില്ലാ ടി.ബി സെന്ററിലെ STS ശ്രീമതി അനുജ നായർ എൻ.ജെ കൃതജ്ഞത അറിയിച്ചു. യോഗനടപടികൾ ഉച്ചയ്ക്ക് ഒരു മണിയോടെ അവസാനിച്ചു.

Hot Topics

Related Articles