സ്ത്രീകളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കരുത്;സ്വന്തം പാർട്ടിയിലെ ആരോപണവിധേയർക്കെതിരെ നടപടി എടുക്കൂ”: പിണറായി സര്‍ക്കാരിനെതിരെ കെ.കെ. രമ

തിരുവനന്തപുരം: സ്വന്തം പാർട്ടിയിലെ ആരോപണവിധേയർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച്‌ ആർഎംപി നേതാവ് കെ.കെ.രമ എംഎല്‍എ.രാഷ്ട്രീയപരമായ ലാഭത്തിനുവേണ്ടി സ്ത്രീകള്‍ ഉപയോഗിക്കപ്പെടുകയാണെന്നും, അതിനാല്‍ സ്ത്രീകള്‍ക്ക് അനുകൂലമായ പ്രസ്താവനകള്‍ അതിനുശേഷം മതിയാകുമെന്നും ഒഞ്ചിയം നെല്ലാച്ചേരി സ്കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ രമ തുറന്നടിച്ചു.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആർഎംപിക്ക് ശക്തമായ മുന്നേറ്റമുണ്ടാകുമെന്നും കെ.കെ.രമ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Advertisements

ഏറാമല, ഒഞ്ചിയം, അഴിയൂർ, ചോറോട് മുൻസിപ്പാലിറ്റി എന്നിവിടങ്ങളില്‍ ആർഎംപിക്ക് മുൻതൂക്കം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ, തൃശൂർ കുന്നംകുളം, കോഴിക്കോട് ഉള്‍പ്പെടെ പല സ്ഥലങ്ങളിലും ആർഎംപി മത്സരിക്കുന്നുണ്ട്.ഈ മേഖലകളിലെല്ലാം സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സാധിക്കുമെന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു. സംസ്ഥാന സർക്കാരിൻ്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കും ഭരണവിരുദ്ധ മനോഭാവത്തിനുമെതിരെ ചിന്തിക്കുന്ന എല്ലാ ജനാധിപത്യ വിശ്വാസികളും ആർഎംപിക്കും യുഡിഎഫിനും വേണ്ടി വോട്ട് ചെയ്യുമെന്നാണ് രമയുടെ നിരീക്ഷണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് കൃത്യവും ശക്തവുമാണെന്ന് കെ.കെ.രമ അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൻ്റെ പേരില്‍ സ്ത്രീകള്‍ യുഡിഎഫിന് എതിരായ നിലപാട് സ്വീകരിക്കാൻ സാധ്യതയില്ല. ദിലീപ് വിഷയവുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനർ നടത്തിയ പ്രസ്താവന കോണ്‍ഗ്രസ് അതിശക്തമായി തള്ളിപ്പറഞ്ഞതിനെയും അവർ എടുത്ത് പറഞ്ഞു. കോണ്‍ഗ്രസ് പ്രസ്ഥാനം അത് തള്ളിപ്പറഞ്ഞതോടെ, ആ പ്രസ്താവനയെ ഒരു വ്യക്തിയുടെ അഭിപ്രായമായി മാത്രമേ കണക്കാക്കാനാകൂ എന്നും കെ.കെ.രമ വ്യക്തമാക്കി.

Hot Topics

Related Articles