‘കർമ്മയോദ്ധ’ ചിത്രത്തിൻറെ തിരക്കഥ മോഷണം: മേജർ രവിക്ക് തിരിച്ചടി; 30 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

കൊച്ചി:മോഹൻലാൽ നായകനായ ‘കർമ്മയോദ്ധ’ എന്ന ചിത്രത്തിന്റെ തിരക്കഥ സംബന്ധിച്ച നിയമതർക്കത്തിൽ സംവിധായകൻ മേജർ രവിക്ക് തിരിച്ചടി. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന്റേതാണെന്ന് കോട്ടയം കൊമേഴ്സ്യൽ കോടതി വിധിച്ചു. പരാതിക്കാരന് 30 ലക്ഷം രൂപ നഷ്‌ടപരിഹാരവും സിനിമയുടെ പകർപ്പവകാശവും നൽകണമെന്ന് കോടതി ഉത്തരവിട്ടു.2012ൽ പുറത്തിറങ്ങിയ ‘കർമ്മയോദ്ധ’യുടെ തിരക്കഥ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന റെജി മാത്യുവിന്റെ പരാതിയിലാണ് ജഡ്ജി മനീഷ് ഡി.എ വിധി പ്രസ്താവിച്ചത്.

Advertisements

13 വർഷം നീണ്ട നിയമ പോരാട്ടങ്ങൾക്ക് ശേഷമാണ് കേസിൽ അന്തിമ വിധി ഉണ്ടായത്.സിനിമയുടെ റിലീസിന് ഒരു മാസം മുൻപ് റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് റെജി മാത്യു കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, അഞ്ച് ലക്ഷം രൂപ കെട്ടിവച്ച ശേഷം, കഥയും തിരക്കഥയും സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുവെന്ന് രേഖപ്പെടുത്തി സിനിമ റിലീസ് ചെയ്യാൻ കോടതി അനുമതി നൽകുകയായിരുന്നു.ഇതിന് പിന്നാലെ, തിരക്കഥാകൃത്തുക്കളുടെ സ്ഥാനത്ത് ഷാജി എസ്.വി, സുമേഷ് എന്നിവരുടെ പേരുകൾ ചേർത്തായിരുന്നു സിനിമ റിലീസ് ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി, 40 ലക്ഷം രൂപ നഷ്‌ടപരിഹാരവും തിരക്കഥയും സംഭാഷണവും തന്റേതാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായാണ് റെജി മാത്യു വീണ്ടും കോടതിയെ സമീപിച്ചത്.കേസിൽ മേജർ രവി ഒന്നാം പ്രതിയായിരുന്നു. നിർമാതാവ് ഹനീഫ് മുഹമ്മദ്, ഷാജി എസ്.വി, സുമേഷ്, റോബിൻ എന്നിവരും പ്രതികളായി. കഥ തന്റേതാണെന്നും, മറ്റ് പല രചയിതാക്കളോടൊപ്പം റെജി മാത്യുവിനോടും കഥ ചർച്ച ചെയ്തിട്ടുണ്ടെന്നുമായിരുന്നു മേജർ രവിയുടെ വാദം. എന്നാൽ ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.

Hot Topics

Related Articles