കൊച്ചി:ഭർത്താവിന്റെ മരണശേഷം ജനറൽ പ്രൊവിഡന്റ് ഫണ്ട് (ജി.പി.എഫ്) തുകയുടെ നോമിനി മാതാവാണെങ്കിലും ഭാര്യക്കും തുല്യ അവകാശമുണ്ടെന്ന് സുപ്രീംകോടതി നിർണായക വിധി പ്രസ്താവിച്ചു. ജീവനക്കാരൻ വിവാഹിതനായതോടെ, വിവാഹത്തിന് മുമ്പ് നൽകിയ എല്ലാ നോമിനേഷനുകളും അസാധുവാകുമെന്നത് ജി.പി.എഫ് നോമിനേഷൻ ഫോറത്തിലേയും നിയമങ്ങളിലേയും വ്യക്തമായ വ്യവസ്ഥയാണെന്ന് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.2003ൽ സർക്കാർ ജീവനക്കാരനെ വിവാഹം കഴിച്ച ഹർജിക്കാരിയുടെ കേസ് പരിശോധിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ ഇടപെടൽ.
ജീവനക്കാരൻ സേവനാനുകൂല്യങ്ങൾക്കായി ഭാര്യയെ നോമിനിയാക്കിയിരുന്നെങ്കിലും ജി.പി.എഫ് നോമിനേഷനിൽ മാറ്റം വരുത്തിയിരുന്നില്ല. എന്നാൽ വിവാഹിതനായതോടെ അമ്മയുടെ പേരിലുള്ള മുമ്പത്തെ നോമിനേഷൻ സ്വാഭാവികമായി അസാധുവാകുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.നോമിനേഷൻ തിരുത്തുകയോ പുതുക്കുകയോ ചെയ്യേണ്ട ഉത്തരവാദിത്തം ജീവനക്കാരനോടാണ്; അധികാരികൾക്ക് ജീവനക്കാരനെ നിർബന്ധപൂർവ്വം അതിന് നിർദേശിക്കേണ്ട ബാധ്യതയില്ലെന്നും ബെഞ്ച് വ്യക്തമാക്കി.2021ൽ ജീവനക്കാരൻ മരിച്ചപ്പോൾ, ഭാര്യയ്ക്ക് 60 ലക്ഷം രൂപയുടെ മറ്റ് സേവനാനുകൂല്യങ്ങൾ ലഭിച്ചിട്ടുമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ജി.പി.എഫ് തുക നോമിനി അമ്മയാണെന്ന കാരണത്താൽ തടഞ്ഞുവെക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഹർജിക്കാരി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.ട്രൈബ്യൂണൽ തുക അമ്മക്കും ഭാര്യക്കും തുല്യമായി വീതിച്ചുനൽകണമെന്നായിരുന്നു നിർദേശം. എന്നാൽ, മകൻ ഭാര്യയ്ക്കും തന്നെക്കുമാണ് (അമ്മയ്ക്ക്) ആനുകൂല്യം ലഭിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി വാദിച്ച് അമ്മ ബോംബെ ഹൈകോടതിയിൽ അപ്പീൽ നൽകി. ഹൈകോടതി ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയതിനെ തുടർന്ന് ഹരജിക്കാരി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.പരിശോധനയ്ക്കു ശേഷം സുപ്രീംകോടതി ഹൈകോടതി വിധി റദ്ദാക്കി, പി.എഫ് തുക മുഴുവനും ഭാര്യയ്ക്ക് നൽകാൻ നിർദ്ദേശം നല്‍കി. നേരത്തെ ട്രൈബ്യൂണലിന്റെ വിധിപ്രകാരം നൽകിയിരുന്ന പകുതി വിഹിതവും പുറമെ ബാക്കി തുകയും മുഴുവനായും ഹരജിക്കാരിക്ക് ലഭിക്കണമെന്ന് കോടതി ഉത്തരവിട്ടു.


