കോട്ടയം :നെടുങ്ങോട്ടുമലയും പരിസര പ്രദേശങ്ങളും കാട്ടുപന്നികളുടെ അതിക്രമണത്തിൽ വലയുകയാണ്. റബർ കൃഷി ആശ്രയിച്ചുള്ള കർഷകരുടെ ജീവിതം ഇപ്പോൾ തകർച്ചയുടെ വക്കിലാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി റബർമരങ്ങളെയാണ് കാട്ടുപന്നികൾ പ്രധാനമായും ലക്ഷ്യമിടുന്നത്. മരങ്ങളുടെ ചുവട്ടുവശം കുത്തിപ്പൊളിക്കുകയും തൊലി നശിപ്പിക്കുകയും ചെയ്യുന്ന ആക്രമണമാണ് പതിവായത്.ചിങ്ങംകുഴി, ചാത്തൻപുരയിടം, കന്നുവെട്ടി തുടങ്ങിയ പ്രദേശങ്ങളിൽ ആദ്യം കിഴങ്ങുവർഗങ്ങൾ നശിപ്പിച്ച കാട്ടുപന്നികൾ, ഇപ്പോൾ റബർ തോട്ടങ്ങളിലേക്കാണ് കടന്നത്.
പുലർച്ചെ ടാപ്പിങ്ങിനായി പോകാൻ തൊഴിലാളികൾക്കുപോലും പേടിയാണെന്ന് കർഷകർ പറയുന്നു. മനുഷ്യർക്കെതിരായ ആക്രമണ സാധ്യതയും ഭീഷണിയാക്കി പരിക്കുകൾ ഉണ്ടാകുമെന്ന ആശങ്കയും ശക്തമാണ്.കർഷക കോൺഗ്രസ് നേതാവ് എ.ബി. ഐപ്പ് പറഞ്ഞു: “കാട്ടുപന്നി നിയന്ത്രണത്തിനായി വിദഗ്‌ധരുടെ സഹായം തേടിയെങ്കിലും തെരഞ്ഞെടുപ്പ് കാരണങ്ങളാൽ ജില്ല ഭരണകൂടം തോക്കുകൾ തിരികെ നൽകി എന്നാണ് മറുപടി.കോടതിയുടെ ഉത്തരവനുസരിച്ച് ക്രിമിനൽ കേസുകളിലെ പ്രതികൾ മാത്രം തോക്ക് തിരികെ നൽകേണ്ടതാണെങ്കിലും ജില്ലയിൽ മുഴുവൻ തോക്കുകളും അടയ്ക്കാനാണ് നിർദ്ദേശം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനെതിരെ കോടതിയെ സമീപിക്കും,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ആക്രമണത്തിൽ റബർതൊഴിലിന്റെ തൊലി കേടാകുന്നതോടെ പാലിന്റെ ഉത്പാദനവും വൻതോതിൽ കുറയുന്നതായി കർഷകർ നിരാശയോടെ പറയുന്നു. സമീപ പ്രദേശങ്ങളിലുടനീളം കാട്ടുപന്നി ശല്യം തുടരുന്നതിനാൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.


