വന്യമൃഗ സാന്നിധ്യം വർധിക്കുന്നു:മൂന്നാർ സന്ദർശിക്കുമ്പോൾ ജാഗ്രത അനിവാര്യം;പ്രത്യേകിച്ച് ഫോട്ടോ എടുക്കാൻ നിർത്തുമ്പോൾ

മൂന്നാർ:കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ സഞ്ചരിക്കുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. പ്രകൃതി സൗന്ദര്യവും ശാന്തമായ കാലാവസ്ഥയും കാരണം ആഭ്യന്തര വിനോദ സഞ്ചാരികൾക്കിടയിൽ ഏറ്റവും കൂടുതൽ തിരക്കുള്ള കേന്ദ്രമാണ് മൂന്നാർ. എന്നാൽ ഇവിടത്തെ ഉൾപ്രദേശങ്ങളിൽ വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം വർധിച്ചിരിക്കുന്നതിനെ തുടർന്ന് അപകടസാധ്യതകളും കൂടുകയാണ്.

Advertisements

മൂന്നാറിലെ കാടുകളോട് ചേർന്ന പ്രദേശങ്ങളിൽ കാട്ടാന, കടുവ, പുലി എന്നിവയുടെ സാന്നിധ്യം കൂടുതലാണ്. പലപ്പോഴും മനുഷ്യരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും റിപ്പോർട്ടുകളുണ്ട്. പ്രത്യേകിച്ച് ഉൾപ്രദേശങ്ങളിലേക്ക് പോകുന്ന സഞ്ചാരികൾക്ക് സ്ഥലപരിചയമുള്ള ഗൈഡിന്റെ സഹായം തേടാൻ അധികൃതർ നിർദ്ദേശിക്കുന്നു.യാത്രയ്ക്കിടെ ചിത്രങ്ങൾ പകർത്തുന്ന സഞ്ചാരികൾക്കും മുൻകരുതൽ സ്വീകരിക്കേണ്ട സാഹചര്യമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തേയിലത്തോട്ടങ്ങൾ പോലുള്ള തുറന്ന പ്രദേശങ്ങളിൽ ചിത്രങ്ങൾ എടുക്കുമ്പോൾ പൂർണ്ണ ജാഗ്രത പാലിക്കണമെന്ന് ലഭ്യമായ മുന്നറിയിപ്പ്. ഈ പ്രദേശങ്ങളിലാണ് പുലിയും കടുവയും പോലുള്ള ജീവികൾ കൂടുതലായി പ്രത്യക്ഷപ്പെടുന്നതും ആക്രമണങ്ങൾക്ക് സാധ്യതയുള്ളതും.പ്രായമായ വന്യജീവികൾക്ക് വേട്ടയാടാനുള്ള ശക്തി കുറഞ്ഞതിനെ തുടർന്ന് മനുഷ്യരിലേക്കുള്ള ആക്രമണ പ്രവണത ഉയരുന്നുവെന്നും വിദഗ്ധർ പറയുന്നു. കാട്ടിൽ നിന്ന് ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങിവരുന്ന സംഭവങ്ങളും കഴിഞ്ഞ മാസങ്ങളിൽ വർധിച്ചിട്ടുണ്ടെന്ന് അധികൃതർ സൂചന നൽകി.

സഞ്ചാരികൾക്ക് സുരക്ഷാബോധം വർധിപ്പിക്കുകയും, വനം വകുപ്പ് നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിക്കുന്നു.

Hot Topics

Related Articles