തൃശ്ശൂരിൽ വിവാഹസംഘം റോഡ് ബ്ലോക്കാക്കി;നാട്ടുകാരുമായി വാക്കേറ്റവും കല്ലേറും;ഒടുവിൽ പോലീസ് ലാത്തി വീശി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു

തൃശ്ശൂർ :വെട്ടിക്കാട്ടിരിയിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സൽക്കാരത്തിനിടെ സംഘർഷം. നാട്ടുകാരും കല്യാണ സംഘവും തമ്മിൽ വാക്കേറ്റത്തിന് പിന്നാലെ കല്ലേറുണ്ടായി. തുടർന്ന് സ്ഥലം എത്തിയ ചെറുതുരുത്തി പൊലീസ് ലാത്തി വീശി സ്ഥിതി നിയന്ത്രിച്ചു.ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ ആണ് സംഭവം. പള്ളം സ്വദേശിയുടെ വിവാഹ സൽക്കാരമായി നടന്ന ചടങ്ങിനാണ് ഈ സംഘർഷം. നിരവധി ആഡംബര കാറുകളിലായിട്ടാണ് കല്യാണ സംഘം വെട്ടിക്കാട്ടിരി മണ്ഡപത്തിന് സമീപം എത്തിയത്.

Advertisements

അവിടെ റോഡ് തടസ്സപ്പെടുത്തി നിർത്തിയതോടെ പിന്നിൽ വന്ന വാഹനങ്ങൾക്കും ആംബുലൻസിനും കടത്തിവിടാൻ കഴിഞ്ഞില്ല.റോഡ് തടസ്സത്തെ തുടർന്ന് ടിപ്പർ ഡ്രൈവർ ഹോൺ മുഴക്കിയതിനെ തുടർന്ന് വാക്കേറ്റമുണ്ടായി. ഇതേ തുടർന്ന് അദ്ദേഹത്തിന് മർദനമേൽക്കുകയും ചെയ്തു. മർദനമേറ്റത് വെട്ടിക്കാട്ടിരി ആലിക്കപറമ്പ് സ്വദേശിയായ ബഷീറിനാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവം നാട്ടുകാർ ചോദ്യം ചെയ്‌തതോടെ സംഘർഷം രൂക്ഷമായി.സംഘർഷത്തിൽ നാട്ടുകാരും കല്യാണസംഘവുമായി പരസ്പരം കല്ലേറ് നടത്തി. രണ്ട് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. അഞ്ചു വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ഡപത്തിന് മുന്നിൽ ഇപ്പോഴും പൊലീസ് കാവലിൽ ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിരിക്കുകയാണ്. കണ്ടാൽ അറിയാവുന്ന 25 പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Hot Topics

Related Articles