തിരുവനന്തപുരം: കഴക്കൂട്ടത്ത് ടെക്നോപാർക്ക് ഉദ്യോഗസ്‌ഥയെ ഹോസ്‌റ്റലിൽ കയറി ബലാത്സംഗം ചെയ്ത കേസിൽ പ്രതി എത്തിയത് മോഷണത്തിനെന്ന് പൊലീസ് സ്‌ഥിരീകരിച്ചു. ഹോസ്റ്റലിനടുത്തുള്ള വീടുകളിലും പ്രതി കടക്കാൻ ശ്രമിച്ചു. മധുര സ്വദേശിയായ ലോറി ഡ്രൈവറെ സാഹസികമായാണ് കേരള പൊലീസ് കുടുക്കിയത്.വെള്ളിയാഴ്ച പുലർച്ചെ ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് വിവരം.പോലീസ് ഇന്ന് പ്രതിയുമായി തെളിവെടുപ്പ് നടത്തും. കേസിൽ പൊലീസ് നടപടികൾ ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിയെ അറസ്റ്റുചെയ്യലും ഉൾപ്പെടുന്നു.
Advertisements


