തിരുവനന്തപുരം:നടിയെ ആക്രമിച്ച കേസിൽ ഡിസംബർ 8ന് കോടതി വിധി പറയാനിരിക്കെ, തൃക്കാക്കര എംഎൽഎ ഉമാ തോമസ് പ്രതികരണവുമായി രംഗത്തെത്തി. കേസിൽ നടിക്ക് നീതി ലഭിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് ഉമാ തോമസ് പറഞ്ഞു. തൻ്റെ ഭർത്താവും അന്തരിച്ച നേതാവുമായ പി.ടി തോമസ് ഈ കേസിൽ ഇടപെട്ടത് മകൾക്ക് അപകടം സംഭവിച്ചതുപോലെ ആയിരുന്നുവെന്നും, ഇക്കാര്യത്തിൽ അദ്ദേഹം ഉണ്ടായിരുന്നുവെങ്കിൽ എത്ര നല്ലതായിരുന്നെന്ന് തോന്നുന്നുവെന്നും ഉമാ തോമസ് അഭിപ്രായപ്പെട്ടു.
നടിയെ ആക്രമിച്ച കേസിൽ പി.ടി തോമസ് പ്രധാന സാക്ഷികളിലൊരാളായിരുന്നു. ആക്രമണം നടന്ന അന്ന് രാത്രിയിൽ ലാലിന്റെ വീട്ടിൽ അഭയം തേടിയ നടിയെ നേരിൽ കണ്ടതും സംസാരിച്ചതുമാണ് അദ്ദേഹത്തെ സാക്ഷിചേർക്കാനുള്ള കാരണം. ആ സമയത്ത് തൃക്കാക്കര എംഎൽഎയായിരുന്ന പി.ടി തോമസ് പിന്നീട് വിവിധ അന്വേഷണ നടപടികളിൽ സജീവമായി ഇടപെട്ടിരുന്നു. 2021ൽ അദ്ദേഹം അന്തരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2017 ഫെബ്രുവരി 17നാണ് കൊച്ചി നഗരത്തിൽ സഞ്ചരിച്ച വാഹനത്തിൽ നടിയെ ആക്രമിച്ചത്. തുടർന്ന് 2018 മാർച്ചിൽ കേസിലെ വിചാരണ നടപടികൾ ആരംഭിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇപ്പോൾ അറിയിച്ചു, ഡിസംബർ 8ന് കേസ് വിധി പറയും. കുറ്റകൃത്യം നടന്നിട്ട് എട്ടര വർഷത്തിന് ശേഷമാണ് കേസ് വിധിക്ക് എത്തുന്നത്. എട്ടാം പ്രതിയായ നടൻ ദിലീപ് ഉൾപ്പെടെയുള്ള എല്ലാ പ്രതികളും വിധി നാളിൽ കോടതിയിൽ ഹാജരാകണം എന്ന് വിധിയ്ക്കായി കോടതി നിർദ്ദേശിച്ചു.കേസിലെ വാദം ഏപ്രിൽ 11നാണ് പൂർത്തിയായത്. എന്നാൽ തുടർന്ന് 27 തവണ വാദത്തിൽ വ്യക്തത വരുത്താനായി കേസ് മാറ്റിവച്ചിരുന്നു.
ആകെ ഒൻപത് പ്രതികളുള്ള ഈ കേസിൽ പൾസർ സുനിയാണ് ഒന്നാം പ്രതി, ദിലീപ് എട്ടാമൻ. ബലാത്സംഗ ഗൂഢാലോചനയിലാണ് ദിലീപിനെ പ്രതിചേർത്തിരിക്കുന്നത്. നെടുമ്പാശേരി പൊലീസ് രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കിയ കേസിന്റെ അന്തിമ നടപടിക്രമങ്ങൾ ഒന്നര വർഷം നീണ്ടു


