കൊൽക്കത്ത: വെള്ളമാണെന്ന് കരുതി ആസിഡ് ഭക്ഷണത്തിൽ ചേർത്തതിനെ തുടർന്ന് ഒരു കുടുംബത്തിലെ ആറുപേർ ഗുരുതരാവസ്ഥയിൽ. പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂർ ജില്ലയിലെ ഘടാലിൽ മനോഹർപൂർ ഗ്രാമപഞ്ചായത്തിനകിലെ രത്‌നേശ്വർബതിയിൽ ആണ് സംഭവം.വെള്ളി ആഭരണങ്ങൾ നിർമ്മിക്കുന്ന സന്തുവിന്റെ വീട്ടിലാണ് അപകടം നടന്നത്. ജോലി ആവശ്യങ്ങൾക്ക് വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് കുപ്പിയും വെള്ളം നിറച്ച കുപ്പിയും ഒരേപോലെയായിരുന്നു. ഇതോടെ വീട്ടമ്മ പാചകത്തിനായി വെള്ളമാണെന്ന് കരുതി ആസിഡ് ചേർത്തു.
ഉച്ചഭക്ഷണം കഴിച്ച ഉടൻ ശരീരം സാധാരണ നില തെറ്റി തുടങ്ങുകയും കടുത്ത വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടുകയും ചെയ്തു.അവസാനമായി എല്ലാവരെയും ഘടാലിലെ സബ് ഡിവിഷണൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവരിൽ ആറുപേരുടെയും ആരോഗ്യം വഷളായതിനാൽ കൊൽക്കത്തയിലെ എസ്.എസ്.കെ.എം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുടുംബത്തിലെ ഒരു കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതായി അറിയിച്ചു.


