തിരൂർ:തിരൂർ തൃപ്രങ്ങോട്ട് എസ്ഐആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ അശ്ലീല പ്രദർശനം നടത്തി ബിഎല്‍ഒ.തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പർ ബൂത്തിലെ ബിഎല്‍ഒ വാസുദേവനാണ് എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ നാട്ടുകാർക്ക് നേരെ പ്രകോപിതനായി അശ്ലീല പ്രദർശനം നടത്തിയത്.കഴിഞ്ഞ ദിവസമാണ് സംഭവം.സ്തീകൾ അടക്കമുള്ളവർ നോക്കിനിൽക്കേയായിരുന്നു ബിഎൽഒ വാസുദേവന്റെ അശ്ലീല പ്രദർശനം.
പ്രായമുള്ളവരെയടക്കം വെയിലത്ത് വരിയില്‍ നിർത്തുന്നത് നാട്ടുകാർ ചോദ്യം ചെയ്തതാണ് പ്രകോപനമായത്. വീട്ടിൽ കൊണ്ടുവന്നു ചെയ്തുകൂടെ എന്ന് നാട്ടുകാര്‍ ചോദിച്ചപ്പോൾ വില്ലേജ് ഓഫീസറോട് പറയാനായിരുന്നു ബിഎൽഓയുടെ മറുപടി.തുടർന്നാണ് ഇയാള്‍ അശ്ലീല പ്രദർശനം നടത്തിയത്. സംഭവത്തില്‍ വാസുദേവനെ ചുമതലയില്‍ നിന്ന് മാറ്റി. ജില്ലാ കളക്ടറുടേതാണ് നടപടി. വാസുദേവനോട് വിശദീകരണം തേടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു


