തിരുനന്തപുരം: നടന്‍ ദിലീപിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ തിരിച്ചെടുക്കുന്നതിന് സംഘടന തയ്യാറാണെന്ന് സംസ്ഥാന പ്രസിഡന്റ് ബി. രാകേഷ് അറിയിച്ചു. ദിലീപ് ഔദ്യോഗികമായി കത്ത് നല്‍കിയാലുടൻ എല്ലാ അംഗങ്ങളോടും ആശയവിനിമയം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനയില്‍ ദിലീപിന് അസോസിയേറ്റ് അംഗത്വം മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസില്‍ എറണാകുളം സെഷന്‍സ് കോടതി ദിലീപിനെ വെറുതെ വിട്ടതിനെ തുടര്‍ന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രതികരണം വരുന്നത്.
ദിലീപിനെതിരെ ചുമത്തപ്പെട്ട ഗൂഢാലോചനയും തെളിവ് നശിപ്പിക്കലും സംബന്ധിച്ച കുറ്റങ്ങള്‍ തെളിയാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതി കണ്ടെത്തിയത്. ജഡ്ജി ഹണി എം. വര്‍ഗീസ് ആണ് ദിലീപിനെ വെറുതെ വിട്ടതായി ഉത്തരവിട്ടത്.കോടതി പരസ്യമായ വിധി പ്രഖ്യാപിച്ചതിന് പിന്നാലെ, പുറത്ത് കാത്തുനിന്നിരുന്ന ആരാധകര്‍ക്ക് അഭിവാദ്യം ചെയ്ത് ദിലീപ് പുറത്തിറങ്ങി. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഏഴാം പ്രതി ചാർളി തോമസ്, മേസ്തിരി സനിൽ, ശരത് ജി നായർ എന്നിവരെയും കോടതി വെറുതെവിട്ടു.അതേസമയം, ഒന്നാം പ്രതി പള്‍സർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി വടിവാൾ സലീം, ആറാം പ്രതി പ്രദീപ് എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ ഡിസംബർ 12ന് പ്രഖ്യാപിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിധിക്ക് പ്രതികരണവുമായി താര സംഘടനയായ ‘അമ്മ’ സംഘടനയും രംഗത്തെത്തി. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും കോടതിയുടെ നടപടിയെ ബഹുമാനിക്കുന്നുവെന്നും ‘അമ്മ’ സോഷ്യല്‍ മീഡിയയില്‍ പ്രസ്താവിച്ചു.അതേസമയം, നടി രമ്യ നമ്ബീശൻ, റിമ കല്ലിങ്കൽ, പാര്‍വതി തീരു വോത്ത് എന്നിവരുൾപ്പെടെ നിരവധി വനിതാ താരങ്ങൾ ‘അവള്‍ക്കൊപ്പം’ എന്ന പോസ്റ്ററുമായി അതിജീവിതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.


