സ്ത്രീത്വത്തെ അപമാനിക്കലാണിത്:ഗർഭിണിയായ യുവതിയെ മർദിച്ച സംഭവത്തിൽ എസ്‌എച്ച്‌ഒ പ്രതാപചന്ദ്രനെതിരായ നടപടി സസ്പെൻഷനിലൊതുക്കരുത്; മജിസ്ട്രേറ്റ് അന്വേഷണം ആവശ്യപ്പെട്ട് ഷൈമോൾ

കൊച്ചി:എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഗർഭിണിയെ മർദിച്ച സംഭവത്തിൽ എസ്‌എച്ച്‌ഒ പ്രതാപചന്ദ്രനെതിരെ എടുത്ത സസ്പെൻഷൻ നടപടി മതിയാകില്ലെന്ന് പരാതിക്കാരി ഷൈമോൾ. ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കുകയും വേണമെന്ന് ഷൈമോളും ഭർത്താവ് ബെഞ്ചോയും ആവശ്യപ്പെട്ടു.സസ്പെൻഷന് പിന്നാലെ പ്രതാപചന്ദ്രനെതിരെ പൊലീസ് വകുപ്പ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഷൈമോൾ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകി.

Advertisements

ഹർജിയിൽ വിശദമായ വാദം കേൾക്കുന്നതിനായി കേസ് ജനുവരി 17ന് പരിഗണിക്കും.പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സർക്കാർ നടപടി സ്വീകരിക്കേണ്ടിവന്നത്. ദൃശ്യങ്ങളിൽ വ്യക്തമായി പ്രതാപചന്ദ്രന്റെ ഇടപെടൽ തെളിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ തെളിവുകളുടെ ആവശ്യമില്ലെന്നും, സസ്പെൻഷനിലൊതുക്കി വിഷയത്തെ അടച്ചു പൂട്ടാൻ ശ്രമിക്കരുതെന്നുമാണ് അതിക്രമത്തിനിരയായ കൊച്ചിയിലെ ലോഡ്ജ് ഉടമയായ ഷൈമോളുടെയും കുടുംബത്തിന്റെയും നിലപാട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു വർഷത്തിലേറെയായി മാനസിക പീഡനം അനുഭവിച്ചുവരുകയാണെന്നും, സ്ത്രീയെന്ന നിലയിൽ ഗുരുതരമായി അപമാനിക്കപ്പെട്ടുവെന്നും ഷൈമോൾ പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ വെച്ച് മുഖത്തടിക്കുകയും നെഞ്ചത്ത് പിടിച്ച് തള്ളുകയും ചെയ്തതിനെ ഒരു സാഹചര്യത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നും കുടുംബം ചൂണ്ടിക്കാട്ടി.അതേസമയം, പൊലീസ് സ്റ്റേഷനകത്ത് കയറി കൈക്കുഞ്ഞുങ്ങളുമായി അക്രമാന്തരീക്ഷം സൃഷ്ടിച്ചുവെന്നായിരുന്നു സസ്പെൻഷന് മുൻപ് പ്രതാപചന്ദ്രൻ നൽകിയ വിശദീകരണം. കുഞ്ഞുങ്ങളെ വലിച്ചെറിയാൻ ശ്രമിച്ചപ്പോഴാണ് ഇടപെട്ടതെന്നും ഇയാൾ അവകാശപ്പെട്ടു. ഇത് ന്യായീകരിക്കുന്നതിനായി പൊലീസ് സ്റ്റേഷനിലെ മറ്റ് ചില സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു.ദൃശ്യങ്ങളിൽ, ബെഞ്ചോയെ പൊലീസ് സ്റ്റേഷനകത്തേക്ക് കൊണ്ടുപോകുന്നതും പിന്നാലെ കൈക്കുഞ്ഞുങ്ങളുമായി ഷൈമോൾ സ്റ്റേഷനിലേക്ക് എത്തുന്നതും കാണാം. റിസപ്ഷനിൽ നിന്ന് സംസാരിച്ച് അകത്തേക്ക് കയറാൻ ശ്രമിക്കുന്ന ഷൈമോളെ വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ തടയുന്നതും ദൃശ്യങ്ങളിലുണ്ട്.

എന്നാൽ, ഈ സാഹചര്യങ്ങൾ ഒന്നും തന്നെ മർദനത്തിന് ന്യായീകരണമാകില്ലെന്ന് ഷൈമോൾ വ്യക്തമാക്കി.സംഭവത്തെ തുടർന്ന് ഷൈമോളിനെതിരെ അന്ന് ജുവനൈൽ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആ കേസിലെ വിചാരണ നടപടികൾ ഇപ്പോഴും തുടരുകയാണ്. ഹൈക്കോടതി ഇടപെട്ടാണ് വിവാദ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്.പ്രതാപചന്ദ്രനെതിരെ നിയമനടപടികൾ അവസാന പരിധിവരെ മുന്നോട്ട് കൊണ്ടുപോകുമെന്ന് കുടുംബം വ്യക്തമാക്കി. ദക്ഷിണ മേഖല ഐജി അരൂർ, എറണാകുളം നോർത്ത് സ്റ്റേഷൻ എസ്‌എച്ച്‌ഒയായ പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് ഇന്നലെ രാത്രിയോടെയാണ് പുറത്തിറക്കിയത്.

Hot Topics

Related Articles