വടക്കഞ്ചേരിയിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ യുവതിയെ ഇടിച്ചു വീഴ്ത്തി പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ

പാലക്കാട് :സ്‌കൂട്ടറിൽ സഞ്ചരിക്കവേ യുവതിയെ ഇടിച്ചു വീഴ്ത്തി ലൈംഗികാതിക്രമശ്രമം നടത്തിയ യുവാവ് പിടിയിൽ. പട്ടിക്കാട് പൂവൻചിറ സ്വദേശി വിഷ്ണു (25) യെയാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവം ശനിയാഴ്ച അർധരാത്രിയോടെ വടക്കഞ്ചേരിക്കു സമീപമാണ് നടന്നത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം.

Advertisements

ബൈക്കിൽ പിന്തുടർന്ന് എത്തിയ വിഷ്ണു, യുവതിയുടെ സ്കൂട്ടറിൽ ഇടിച്ചു വീഴ്ത്തിയ ശേഷം പരുക്കേറ്റ് നിലത്തുവീണ അവരെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. യുവതി ബഹളം വെച്ചതിനെത്തുടർന്ന് പ്രതി സ്ഥലത്തു നിന്നും രക്ഷപ്പെട്ടു.വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വടക്കഞ്ചേരി പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ കുറിച്ച് സൂചനകൾ കണ്ടെത്തിയത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസ് വിഷ്ണുവിനെ പിടികൂടി. ഇയാൾ മുൻപ് എറണാകുളത്ത് പോയ്ക്സോ കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

Hot Topics

Related Articles