തിരുവനന്തപുരം:കോയമ്ബത്തൂരിലും മധുരയിലും മെട്രോ റെയില്‍ പദ്ധതി കൊണ്ടുവരാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ പദ്ധതി തള്ളിയതിന് പിന്നില്‍ രാഷ്‌ട്രീയമില്ലെന്ന് കേന്ദ്രം.തമിഴ്നാട് സമര്‍പ്പിച്ച ഡിപിആര്‍ (ഡീറ്റെയില്‍ഡ് പ്രൊജക്‌ട് റിപ്പോര്‍ട്ട് ) ശരിയല്ലാത്തതുകൊണ്ടാണ് മെട്രോ റെയില്‍ പദ്ധതി കേന്ദ്രം തള്ളിയത്.പകരം രാഷ്‌ട്രീയം കാരണമാണ് തമിഴ്നാടിന്റെ മെട്രോ പദ്ധതി കേന്ദ്രം തള്ളിക്കളഞ്ഞതെന്ന പ്രചാരണമാണ് ഡിഎംകെ നടത്തുന്നത്. നാഷണല്‍ മെട്രോ നയമനുസരിച്ച് ഒരു നഗരത്തില്‍ മെട്രോ റെയില്‍ അനുവദിക്കണമെങ്കില്‍ അവിടെ കുറഞ്ഞത് 20 ലക്ഷം ജനസംഖ്യ വേണമെന്നുണ്ട്.
എന്നാല്‍മധുരയിലെ ജനസംഖ്യ 15 ലക്ഷം മാത്രമാണെങ്കില്‍ കോയമ്ബത്തൂരിലെ ജനസംഖ്യ 15.8 ലക്ഷം മാത്രമാണ്. അതിനാലാണ് തമിഴ്നാട് സര്‍ക്കാരിന്റെ മെട്രോ പദ്ധതിക്ക് വേണ്ടിയുള്ള ഡിപിആര്‍ കേന്ദ്രം തിരിച്ചയച്ചത്.നാച്വറല്‍ ഫാമിംഗ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി മൂന്ന് ദിവസം മുന്‍പ് കോയമ്ബത്തൂരില്‍ എത്തിയത്. എന്നാല്‍ പ്രധാനമന്ത്രിയെ ഇക്കുറിയും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ അപമാനിക്കുകയായിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി എത്തുമ്ബോള്‍ വിമാനത്താവളത്തില്‍ എത്തി സ്വീകരിക്കാനോ കോയമ്ബത്തൂരില്‍ നടക്കുന്ന പരിപാടിയില്‍ അദ്ദേഹത്തെ അനുഗമിക്കാനോ സ്റ്റാലിന്‍ തയ്യാറായില്ല. സ്റ്റാലിന് ആവശ്യം കേന്ദ്രത്തില്‍ നിന്നും പണം മാത്രമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തമിഴ്നാട് ഏതോ ഒരു സ്വതന്ത്രരാജ്യം പോലെയാണ് സ്റ്റാലിന്‍ ഭരിയ്‌ക്കുന്നത്.കഴിഞ്ഞ രണ്ട് വര്‍ഷമായി കേന്ദ്രവും തമിഴ്നാട് സര്‍ക്കാരും തമ്മില്‍ പല വിഷയങ്ങളിലും അഭിപ്രായഭിന്നതകള്‍ ഉണ്ട്. നീറ്റ്, ദേശീയ വിദ്യാഭ്യാസനയം, ഭാഷായുദ്ധം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ ഇരുവരും ഏറ്റുമുട്ടിയിട്ടുണ്ട്. ഇപ്പോഴിതാ മെട്രൊ റെയില്‍ പദ്ധതിയും ഏറ്റവും പുതിയ യുദ്ധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.


