തിരുവനന്തപുരം:തിരഞ്ഞെടുപ്പിന് മുന്നോടിയായി ആരോഗ്യമന്ത്രി വീണാ ജോർജ് നൃത്തം ചെയ്തതിനെതിരെ രൂക്ഷ വിമർശനവുമായി ഡോ. എസ്. എസ്. ലാൽ. ‘വൈബ് 4 വെൽനസ്’ ജനകീയ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച പരിപാടിയിൽ മന്ത്രിയുടെ നൃത്തം അസമയത്തേതാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.മന്ത്രിമാർ സന്തോഷിക്കരുതെന്നല്ല, എന്നാൽ ആരോഗ്യമന്ത്രിയായിരിക്കെ ഇത്തരമൊരു പ്രകടനം നടത്തുമ്പോൾ ആരോഗ്യവകുപ്പിലെ ഗുരുതര വീഴ്ചകൾ ഓർക്കേണ്ടതുണ്ടെന്ന് ഡോ. ലാൽ അഭിപ്രായപ്പെട്ടു.
സർക്കാർ ആശുപത്രികളിലെ കെടുകാര്യസ്ഥത മൂലം പാവപ്പെട്ട രോഗികൾ മരിക്കുന്ന സാഹചര്യമാണുള്ളത്. ഡയാലിസ് ചികിത്സയ്ക്ക് വിധേയരായ രോഗികൾക്കുപോലും ജീവൻ നഷ്ടമാകുന്ന സംഭവങ്ങൾ ഉണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.പത്ത് വർഷമായി ആരോഗ്യരംഗത്ത് ഒന്നും ചെയ്യാതിരുന്ന സർക്കാർ, തിരഞ്ഞെടുപ്പിന്റെ തലേന്ന് നൃത്തവുമായി രംഗത്തെത്തുന്നത് നാട്ടുകാരെ പറ്റിക്കാനാണെന്നും വേദനയോടെയാണ് ഇതു പറയുന്നതെന്നും ഡോ. ലാൽ കുറിച്ചു. ആരോഗ്യരംഗത്ത് 42 വർഷത്തെ സേവനപരിചയമുള്ള താൻ കണ്ടതിൽ ഏറ്റവും കൂടുതൽ നാശം വരുത്തിയ സർക്കാർ ഇതാണെന്നും അദ്ദേഹം വിമർശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ആരോഗ്യം ആനന്ദം -വൈബ് 4 വെൽനസ്’ എന്ന പേരിൽ ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന ജനകീയ ക്യാമ്പയിൻ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ജീവിതശൈലി രോഗങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ ആരംഭിച്ചത്. അങ്കണവാടികളിൽ നിന്ന് ഐടി പാർക്കുകൾ വരെ വ്യായാമപരിശീലനം നൽകുന്ന പദ്ധതിയാണിത്. ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, കൃത്യമായ ഉറക്കം, സമഗ്ര ആരോഗ്യപരിപാലനം എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ. 2026ലെ പുതുവത്സര ദിനത്തിൽ ആരോഗ്യത്തിനായി പ്രതിജ്ഞയെടുക്കാനാണ് ക്യാമ്പയിനിലൂടെ ആഹ്വാനം ചെയ്യുന്നത്.ആരോഗ്യമന്ത്രിയുടെ നൃത്ത വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിഷയത്തിൽ വിവാദം ശക്തമായത്.


