മറവൻതുരുത്ത് : മണിയശേരി വൈഷ്ണവ ഗന്ധർവസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മറവൻതുരുത്ത് പഞ്ചായത്തിൽ താമസിക്കുന്ന നിർധനരായ ഗുരുതര രോഗബാധിതർക്ക് ചികിൽസാ സഹായം നൽകി. മണിയശേരി ദേവസ്വം ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഏഴുപേർക്കും മണിയശേരി പൂജഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ 12 പേർക്കും 5000 രൂപ വീതം ധനസഹായം വിതരണം ചെയ്തു.
Advertisements
ട്രസ്റ്റ് പ്രസിഡൻ്റ് എം.കെ.മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്ത യോഗത്തിൽസെക്രട്ടറി എം.കെ.രാധാമാധവൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം സുകന്യഅനിൽ,പൂജാ ഫൗണ്ടേഷൻ ഭാരവാഹികളായ മുരളിഗോപാൽ,മീനാറാണി,ക്ഷേത്രം മാനേജർ അനിൽഅമ്മാഴത്ത് എന്നിവർ പ്രസംഗിച്ചു.മണിയശ്ശേരി ദേവസ്വം ട്രസ്റ്റും, പൂജാ ഫൗണ്ടേഷനും ചേർന്നു നടത്തിയ ചികിത്സാ ധനസഹായ വിതരണം ട്രസ്റ്റ് പ്രസിഡൻ്റ് എം.കെ.രാധാമാധവൻ ഉദ്ഘാടനം ചെയ്യുന്നു.

