തലയോലപ്പറമ്പ് : നാടക് തലയോലപ്പറമ്പ് മേഖല കുട്ടികൾക്കായി മെയ് ഒന്ന് മുതൽ മൂന്നു വരെ അവധിക്കാല നാടക ക്യാമ്പ് സംഘടിപ്പിക്കും.കണ്ണാരം പൊത്തി എന്നപേരിലുള്ള ത്രിദിന നാടകക്യാമ്പ് മിടായിക്കുന്നം എൽ പി സ്കൂളിലാണ് നടക്കുന്നത്. എട്ടു മുതൽ 15 വയസുവരെയുള്ള കുട്ടികൾക്കാണ് പ്രവേശനം.
Advertisements
നാടക് ജില്ലാ വൈസ് പ്രസിഡൻ്റ് മാല കാലായ്ക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.സോജൻ റോസമ്മസാം ക്യാമ്പ് ഡയറക്ടറും പ്രഫ.മനോജ് തച്ചാനി ക്യൂറേറ്ററുമാണ്.ഗൂഗിൾ ഫോംവഴി ആദ്യം രജിസ്റ്റർചെയ്യുന്ന 30 പേർക്കാണ് പ്രവേശനമെന്ന് മേഖലാ സെക്രട്ടറി ജോർജ് മാടശേരിയും പ്രസിഡൻ്റ് കലാമങ്ങാടും അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496212663

