തിരുവനന്തപുരം:കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയില്‍ കേരളീയ വേഷം നിർബന്ധമാക്കി ഭരണഭാഷാ വകുപ്പ്.സെക്രട്ടറിയേറ്റില്‍ നടക്കുന്ന സമ്മേളനത്തില്‍ കേരളീയ വേഷം ധരിച്ചെത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സർക്കുലർ ഇറക്കിയിട്ടുണ്ട്.മലയാള ദിന – ഭരണഭാഷാ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുന്നത് മുഖ്യമന്ത്രിയാണ്. നവംബർ ഒന്നിന് സെക്രട്ടറിയേറ്റ് ദർബാർ ഹാളിലാണ് ചടങ്ങ് നടക്കുന്നത്. ഉദ്യോഗസ്ഥ – ഭരണപരിഷ്കാര വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രമുഖ വ്യക്തികളെ ആദരിക്കും
Advertisements


