വൈക്കം: ചേർത്തല മൂലയിൽ കുര്യൻ തരകന്റെ മകൻ ആൻ്റണി തരകന് (24) ബൈക്ക് അപകടത്തിൽ ദാരുണാന്ത്യം. ഞായറാഴ്ച രാത്രി 12.30 ഓടെയാണ് വൈക്കം-എറണാകുളം റോഡിലെ ഇത്തിപ്പുഴ പാലത്തിന് സമീപമാണ് അപകടം നടന്നത്.പാലത്തിന്റെ കൈവരിയിൽ ഇടിച്ച് റോഡിൽ തെറിച്ച് വീണ യുവാവിനെ ഗുരുതര പരുക്കുകളോടെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.വൈക്കം പോലീസ് സംഭവം സംബന്ധിച്ച് തുടർ നടപടികൾ ആരംഭിച്ചു.
Advertisements


