കുന്നംകുളത്ത് പ്രകൃതിവിരുദ്ധ ബന്ധം നിഷേധിച്ചതിനാൽ യുവാവിനെ തീകൊളുത്തി കൊന്നു; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

കുന്നംകുളം: പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ച യുവാവിനെ ചൊവ്വന്നൂർ സ്വദേശി സണ്ണി തീ കൊളുത്തി കൊലപ്പെടുത്തി. സണ്ണി മുൻപും സമാനമായ കൊലപാതകങ്ങൾ നടത്തിയവനാണ്. ആറു വർഷം മുമ്പ് ഒരു കൊലക്കേസിൽ ശിക്ഷിച്ച ശേഷം ജയിൽ മോചിതനായി പുറത്ത് ഇറങ്ങിയിരുന്നു.ചൊവ്വന്നൂർ സെന്റ് മേരിസ് ക്വാട്ടേഴ്സിലെ മുറിയിൽ വൈകുന്നേരം അഞ്ചരയോടെ പുക ഉയരുന്നത് നാട്ടുകാർ കണ്ടു. മുറി പുറത്തുനിന്ന് പൂട്ടിയിട്ടുള്ളതിനാൽ നാട്ടുകാർ അത് ചവിട്ടി തുറക്കുകയായിരുന്നു.

Advertisements

തുറന്നപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ ഉണ്ടായ യുവാവിന്റെ മൃതദേഹമാണ്.മുറിയിലെ മറ്റൊരു താമസക്കാരനായ സണ്ണിയെ രാവിലെ മുതൽ കാണാനായിരുന്നില്ല. പിന്നീട് തൃശൂർ നഗരത്തിലെ തുണിക്കടയിൽ സെക്യൂരിറ്റി ജീവനക്കാരനായ സണ്ണിയെ പോലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും, കൊല ചെയ്തത് എങ്ങനെയെന്നും, എന്തിനാണെന്നും വിശദമായി പോലീസിനോട് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോലീസ് റിപ്പോർട്ട് പ്രകാരം, പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ചതാണ് കൊലയ്ക്ക് കാരണമായത്. സണ്ണി ഇതിനു മുമ്പും രണ്ട് സമാന കൊലപാതകങ്ങൾ നടത്തിയ വ്യക്തിയാണ്. ഒരു കേസിൽ ശിക്ഷ കഴിഞ്ഞു ജയിൽ മോചിതനായിരുന്നു.മരിച്ചയാളുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല; അതിഥി തൊഴിലാളിയായിരിക്കാമെന്നാണ് സംശയം.

Hot Topics

Related Articles