രാഹുല്‍ മാങ്കുട്ടത്തിലിനെതിരായ ലൈംഗിക അതിക്രമ കേസ്:ശബരിമല സ്വർണക്കൊള്ള ചർച്ച വഴിതിരിച്ച് വിടാനുള്ള നീക്കം വിജയിച്ചു:രാഹുലിന്റെ അറസ്റ്റ് വൈകിയത് രാഷ്ട്രീയ താൽപര്യമാണെന്നത് സംശയമില്ലന്ന് വി ഡി സതീശൻ

തിരുവനന്തപുരം :രാഹുല്‍ മാങ്കുട്ടത്തിലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ ശുദ്ധരാഷ്ട്രതാൽപര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. യുവതി പരാതി നല്‍കുമെന്ന വിവരം മുമ്പേ അറിഞ്ഞിട്ടും പൊലീസും സർക്കാരും രാഹുലിന്റെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാത്തതെന്താണെന്ന് അദ്ദേഹം ചോദിച്ചു.ഒരു സ്പെഷല്‍ ബ്രാഞ്ച് പോലീസുകാരന് പോലും രാഹുല്‍ മാങ്കുട്ടത്തിലിനെ അറസ്റ്റ് ചെയ്യാവുന്ന സാഹചര്യമുണ്ടായിരുന്നുവെങ്കിലും അത് ഭരണകൂടത്തിന് ലക്ഷ്യമല്ലായിരുന്നുവെന്നായിരുന്നു സതീശന്റെ വിമർശനം.തിരഞ്ഞെടുപ്പ് കാലത്ത് ശബരിമല സ്വർണക്കൊള്ള പ്രശ്നത്തിൽ നിന്ന് പൊതുചർച്ചയെ മാറ്റുവാനായിരുന്നു ഈ നീക്കങ്ങൾ എന്ന് അദ്ദേഹം ആരോപിച്ചു.

Advertisements

കോൺഗ്രസ്സ് രാഹുലിനെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സമാന കേസുകളിൽ പ്രതികളായ സിപിഎം നേതാക്കൾക്കെതിരെ പാർട്ടി ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നുമാണ് സതീശൻ ചൂണ്ടിക്കാട്ടിയത്. മുകേഷ് എംഎൽഎയെയും പത്മകുമാറിനെയും പുറത്താക്കാൻ സിപിഎമ്മിന് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.ശബരിമല സ്വർണക്കൊള്ളക്കേസിൽ ഹൈക്കോടതി വ്യാഴാഴ്ച നടത്തിയ പരാമർശങ്ങൾ ഗുരുതരമാണെന്നും കൊള്ളക്കേസിന് പിന്നിലെ വൻതോക്കുകൾ പുറത്തുവരാനുണ്ടെന്ന ഹൈക്കോടതിയുടെ നിരീക്ഷണം അന്വേഷണം ശക്തിപ്പെടുത്തേണ്ടതിന്റെ തെളിവാണെന്നും സതീശൻ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുഖ്യമന്ത്രിയുടെ ഓഫീസ് എസ്‌ഐടിക്ക് മേൽ സമ്മർദം ചെലുത്തുന്നുവെന്നും തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇതാണ് അന്വേഷണ വിഭാഗം കടകംപള്ളിയിലേക്ക് എത്താൻ വൈകിയതെന്നും സതീശൻ പറഞ്ഞു.ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള കടകംപള്ളിയുടെ ബന്ധം അറസ്റ്റിലായ പത്മകുമാറും മറ്റും മുമ്പ് പറഞ്ഞ കാര്യമാണ്. ബിജെപി–സിപിഎം അനൗദ്യോഗിക ബന്ധത്തെക്കുറിച്ചുള്ള പ്രതിപക്ഷ ആരോപണം ഇപ്പോൾ ശരിവരുന്നതായി സതീശൻ ചൂണ്ടിക്കാട്ടി.

പാർട്ടി ദേശീയ സെക്രട്ടറിയെയും സംസ്ഥാന സെക്രട്ടറിയെയും മന്ത്രിസഭയെയും ആശ്രയിക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുകയാണെന്ന വിവരങ്ങളും പുറത്തുവന്നിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇതോടെ സിപിഎം കേരളത്തിന്റെ മുന്നിൽ നാണംകെട്ടിരിക്കുകയാണെന്നും സതീശൻ അഭിപ്രായപ്പെട്ടു.

Hot Topics

Related Articles