ബിഎൽഒമാരെ പൂട്ടിയിടണം;എസ്‌ഐആറിനെതിരെ രൂക്ഷ വിമർശനവുമായി ഝാർഖണ്ഡ് മന്ത്രി ഇർഫാൻ അൻസാരി

ന്യൂഡൽഹി :വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടപ്പാക്കുന്നതിനിടെ വീട്ടിലെത്തുന്ന ബിഎൽഒമാരെ പൂട്ടിയിടണമെന്ന് പ്രസ്താവിച്ച് ഝാർഖണ്ഡ് ആരോഗ്യമന്ത്രി ഡോ. ഇർഫാൻ അൻസാരി വിവാദത്തിലായി.വോട്ടർ പട്ടിക പരിഷ്‌കരിക്കുന്നതിന്റെ മറവിൽ കുടിയേറ്റക്കാർ എന്ന് മുദ്രകുത്തി വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കാൻ ബിജെപി ഗൂഢാലോചന നടത്തുകയാണെന്ന് അൻസാരി ആരോപിച്ചു. “വോട്ടർ പട്ടികയിൽ നിന്ന് നിങ്ങളുടെ പേര് നീക്കം ചെയ്യാൻ ബിഎൽഒമാർ വീട്ടിലെത്തിയാൽ അവരെ വീടിനുള്ളിൽ പൂട്ടിയിടുക… ഞാൻ വന്ന് പൂട്ട് തുറക്കും. എന്ത് വിലകൊടുത്തും നിങ്ങളുടെ പേര് നീക്കം ചെയ്യാൻ അനുവദിക്കരുത്,” എന്നായിരുന്നു അൻസാരിയുടെ പ്രസ്താവന.

Advertisements

എസ്‌ഐആർ (Standard Operating Procedure) ദുരുപയോഗം ചെയ്ത് വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യാനാണ് ബിജെപി ശ്രമിക്കുന്നതെന്നും, ഇതേ രീതിയിൽ ബിഹാറിൽ ഏകദേശം 65 ലക്ഷം പേരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തു എന്ന് അദ്ദേഹം ആരോപിച്ചു. ഈ നീക്കത്താൽ ആയിരക്കണക്കിന് പേരുടെ വോട്ടവകാശം നഷ്ടപ്പെട്ടുവെന്നും അവരുടെ പൗരത്വത്തെക്കുറിച്ചും സംശയം ഉയർന്നുവെന്നും അൻസാരി കൂട്ടിച്ചേർത്തു.ഇത്തരം തന്ത്രം പശ്ചിമ ബംഗാളിലും ഝാർഖണ്ഡിലുമെല്ലാം നടപ്പാക്കാൻ ബിജെപി പദ്ധതിയിടുന്നതായും അദ്ദേഹം മുന്നറിയിപ്പ് നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നതിനായി ആവശ്യമായ നിരവധി രേഖകൾ സമർപ്പിക്കേണ്ടതുണ്ടെന്നും, അതുവഴി യഥാർത്ഥ വോട്ടർമാർ പുറത്ത് പോകാൻ ഇടയുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.അതേസമയം, അൻസാരിയുടെ പ്രസ്താവന തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും രാഷ്ട്രീയ വരുമാനത്തിനായി ചെയ്തതുമായ ശ്രമമാണെന്ന് ബിജെപി പ്രതികരിച്ചു. എസ്‌ഐആറിനെ കുറിച്ച് അദ്ദേഹത്തിന് ശരിയായ അറിവില്ലെന്നും, ബിഎൽഒമാർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാരാണെന്നും അവരെ രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെടുത്തി കാണുന്നത് തെറ്റാണെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി.

Hot Topics

Related Articles