യോഗേഷ് ഗുപ്തയുടെ കേന്ദ്ര നിയമനത്തിൽ സർക്കാരിന് തിരിച്ചടി :അഞ്ചു ദിവസത്തിനുള്ളിൽ വിജിലൻസ് റിപ്പോർട്ട് നൽകണമെന്ന് ഉത്തരവ്

ന്യൂഡൽഹി: യോഗേഷ് ഗുപ്തയുടെ കേന്ദ്ര നിയമനത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി ലഭിച്ചു. കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ അഞ്ചു ദിവസത്തിനുള്ളിൽ വിജിലൻസ് റിപ്പോർട്ട് നൽകണമെന്ന് ഉത്തരവിട്ടു. കേന്ദ്ര നിയമനം നേടുന്നതിന് ആവശ്യമായ വിജിലൻസ് ക്ലിയറൻസ് നൽകാൻ സംസ്ഥാന സർക്കാർ തയ്യാറായിരുന്നില്ല.അവസാന മൂന്ന് വർഷത്തിനിടെ യോഗേഷ് ഗുപ്തയെ സംസ്ഥാനം ഏഴുതവണ സ്ഥലംമാറ്റം നടത്തിവന്നതായി റിപ്പോര്‍ട്ട് പറയുന്നു. റോഡ് സുരക്ഷാ കമ്മിഷണറായി നിയമിച്ചത് ഏറ്റവും ഒടുവിലെ സ്ഥലംമാറ്റമായിരുന്നു.സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് ഒരു പദവിയിൽ കുറഞ്ഞത് രണ്ട് വർഷം പ്രവർത്തിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ടെങ്കിലും, ഇതു പാലിക്കാതെ നടത്തുന്ന സ്ഥലംമാറ്റങ്ങൾക്ക് സിവിൽ സർവീസസ് ബോർഡിന്റെ അനുമതി വേണമെന്ന ചട്ടം സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നില്ലെന്നാണ് പരാതികൾ.

Advertisements

Hot Topics

Related Articles