തിരുവനന്തപുരം: ജിഎസ്ടി പരിഷ്‌കരണങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ പൂജാ ബംബർ ലോട്ടറിയിലെ സമ്മാനത്തുക വെട്ടിക്കുറച്ചു. ആകെ 1.85 കോടി രൂപയുടെ സമ്മാനങ്ങളാണ് കുറച്ചിരിക്കുന്നത്.ടിക്കറ്റിന്റെ വില 300 രൂപയായിരിക്കും തുടരുക. എന്നാൽ മൂന്നാം സമ്മാനം 10 ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപയായി പകുതിയായി ചുരുക്കി. 5000 രൂപയുടെ സമ്മാനങ്ങളിലും കുറവ് വരുത്തിയിട്ടുണ്ട്.പുതിയ സമ്മാന ക്രമീകരണമനുസരിച്ച്, ഒന്നാം സമ്മാനം 12 കോടി രൂപയായിരിക്കും. രണ്ടാം സമ്മാനമായി അഞ്ച് പരമ്പരകൾക്ക് ഒരു കോടി രൂപ വീതം നൽകും. മൂന്നാം സമ്മാനം ഓരോ പരമ്പരകളിലും രണ്ട് വീതം 5 ലക്ഷം രൂപയായിരിക്കും. ഇതിന് പുറമെ 5000, 1000, 500, 300 രൂപയുടെ നിരവധി സമ്മാനങ്ങളും നിലനിൽക്കും.സമ്മാനങ്ങളിൽ വന്ന വലിയ വെട്ടിക്കുറവാണ് ഇത്തവണത്തെ പൂജാ ബംബറിന്റെ പ്രത്യേകത.
Advertisements


