സമാധാന പ്രസിഡന്റ്‌ ;നോബെൽ സമ്മാനം തനിക്കെന്നുറച്ച് ഡോണാൾഡ് ട്രംപ്

യുഎസ്: സമാധാനത്തിനുള്ള നോബെല്‍ സമ്മാനം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ അത് തനിക്കായിരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഒക്ടോബർ 10 വെള്ളിയാഴ്ചയാണ് സമാധാനത്തിനുള്ള നോബെൽ പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുക.വൈറ്റ് ഹൗസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ട്രംപിന്റെ ചിത്രം പങ്കുവെച്ച്‌ ‘സമാധാന പ്രസിഡന്റ്’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. ട്രംപിന്റെ നേതൃത്വത്തിൽ പല അന്താരാഷ്ട്ര സംഘര്‍ഷങ്ങളും അവസാനിച്ചതായി വൈറ്റ് ഹൗസ് അവകാശപ്പെടുന്നു.

Advertisements

അതേസമയം, പാകിസ്താന്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ നേതാക്കള്‍ ട്രംപിനെ സമാധാനത്തിനുള്ള നോബെല്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപിന്റെ പേര് ഔദ്യോഗികമായി ശുപാര്‍ശ ചെയ്യുമെന്ന് പാക്കിസ്ഥാൻ സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.ഏഴോളം അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ചിട്ടും തനിക്ക് നോബെല്‍ സമ്മാനം ലഭിക്കാത്തത് അമേരിക്കയ്ക്ക് തന്നെ നാണക്കേടാകുമെന്നും ട്രംപ് പ്രസ്താവിച്ചു.“വ്യക്തിപരമായി എനിക്കല്ല, അമേരിക്കൻ രാഷ്ട്രത്തിനാണ് ഈ ബഹുമതി ലഭിക്കേണ്ടത്,” ട്രംപ് കൂട്ടിച്ചേർത്തു.

Hot Topics

Related Articles