ബിജെപിക്ക് ഒരു എംപിയെ നല്‍കിയാല്‍ മോദി കേരളത്തില്‍ അത്ഭുതം കൊണ്ടുവരും : നിർമ്മല സീതാരാമൻ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച്‌ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേരള സർക്കാരിന്‍റെ സാമ്പത്തിക മാനേജ്മെന്‍റ് പൂർണ്ണ പരാജയമാണെന്ന് നിർമല സീതാരാമൻ ആരോപിച്ചു.യുപിഎ സർക്കാരിന്‍റെ കാലത്ത് എട്ട് മന്ത്രിമാർ കേരളത്തില്‍ നിന്നുണ്ടായിരുന്നിട്ടും 40,000 കോടി രൂപയുടെ വികസനമാണ് നടന്നത്. എന്നാല്‍ മോദി സർക്കാർ ഒരു ലക്ഷത്തി അമ്പതിനായിരം കോടി രൂപ സംസ്ഥാനത്തിന് അനുവദിച്ചു. കേരളത്തില്‍ നിന്ന് ബിജെപിക്ക് ഒരു എംപിയെ നല്‍കിയാല്‍ മോദി കേരളത്തില്‍ അത്ഭുതം കൊണ്ടുവരുമെന്നും നിർമല സീതാരാമൻ പറഞ്ഞു.

കടം എടുക്കാൻ പരിധിയുണ്ട്. എന്നാല്‍ പരിധിയും കഴിഞ്ഞു തിരിച്ചടക്കാൻ കഴിയാത്ത രീതിയിലാണ് നിലവില്‍ കേരളത്തിന്‍റെ കടമെടുപ്പെന്നും നിർമല സീതാരാമൻ കുറ്റപ്പെടുത്തി.ശമ്പളം നല്‍കാൻ പണമില്ലെന്നാണ് കേരളം പറയുന്നത്. അപ്പോള്‍ കിട്ടുന്ന പണം എവിടെ പോകുന്നു. സംസ്ഥാനം രാജ്യത്ത് ഏറെ പിന്നിലാണ്. പണ്ട് കൊട്ടിയാഘോഷിച്ച കേരള മോഡല്‍ ഇപ്പോള്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.

Hot Topics

Related Articles