നിതിൻ രാജിന്റെ മരണം 28-ാം തീയതി നടക്കുന്ന സംസ്ഥാന വ്യാപകമായ സമരത്തിന് ഡി.സി.എസ് സംസ്ഥാന കമ്മറ്റിയുടെ ഐക്യദാർഢ്യം

കോട്ടയം : ജാതിയുടെ പേരിൽ അതിക്രൂരമായ, പീഡനം അദ്ധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നും, സീനിയർ വിദ്യാർത്ഥികളിൽ നിന്നും നേരിട്ട നിതിൻ രാജിൻ്റെ മരണത്തിന് ഇടയാക്കിയ മുഴുവൻ കുറ്റവാളി കളെയും ഉടൻ അറസ്റ്റ് ചെയ്‌തു കൽതുറുങ്കിൽ അടയ്ക്കണമെന്ന് ഡി.സി.എസ്. സംസ്ഥാന പ്രസിഡൻ്റ് പൊയ്കയിൽ പ്രസന്നകു മാർ പറഞ്ഞു.

Advertisements

ഏപ്രിൽ 28 ചൊവ്വാഴ്‌ച നടക്കുന്ന സമരത്തിൽ. ജാതിയുടെ പേരിലുള്ള പീഡനം കേരളത്തിൽ അവസാനിപ്പിക്കണമെന്ന് ആഗ്രഹി ക്കുന്ന സകല പൊതുജനങ്ങളും, രാഷ്ട്രീയ പാർട്ടികളും, മതസമൂഹ ങ്ങളും മനസാക്ഷിക്ക് അനുസൃതമായി തെരുവിൽ കടകൾ അടച്ചും വാഹനങ്ങൾ ഇറക്കാതെയും, സകല സ്ഥാപനങ്ങളും അടച്ചും മനുഷ്യത്വരഹിത-നീജ പ്രവർത്തനത്തിനെതിരെ പ്രതിഷേധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡി.സി.എസ്., ദലിത് സേന, പി.ആർ.ഡി.എസ്. കോഡിനേഷൻ കമ്മിറ്റി, പട്ടികജാതി വർഗ്ഗ സംരക്ഷണ സമിതി, പൗര സേന, കെ.വി.എം.എസ്. എന്നീ സംഘടന നേതൃത്വം പറഞ്ഞു. പത്രസമ്മേളനത്തിൽ അജിത് ആർ.നാഥ്, സ്റ്റേറ്റ് സെക്രട്ടറി, ഡി.സി.എ സ്, സാബു (ഊർജ്ജ സംരക്ഷണ സമിതി) ലീഡർ ജോയി കെ.ചെറിയാൻ, കെ.വി.എം.എസ്. രക്ഷാധികാരി, ഡോ. ശശിധരൻ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles