കുമരകം : ശ്രീനാരായണ ഗുരുദേവൻ1903-ൽശ്രീകുമാരമംഗലം ക്ഷേത്ര വിഗ്രഹപ്രതിഷ്ഠയ്ക്കായി കുമരകം ഗ്രാമം സന്ദർശിച്ചതിന്റെസ്മരണപുതുക്കുന്നതിനായി ആണ്ടുതോറും നടത്തി വരുന്ന ശ്രീനാരയണ ജയന്തി കുമരകംമത്സരവള്ളംകളിയ്ക്ക് 35 ലക്ഷത്തിൻ്റെ ബഡ്ജറ്റ്
ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബിൻ്റെ 122-ാം വാർഷിക പൊതുയോഗം അംഗീകരിച്ചു.
ഈ വർഷത്തെ മത്സരവള്ളംകളി ആഗസ്റ്റ് 28 ന് കോട്ടത്തോട്ടിൽ വച്ച് നടത്തുന്നതാണ്. വള്ളംകളിയോടൊപ്പം ഓണത്തിനോട് അനുബന്ധിച്ച് 3
ദിവസമായിശ്രീനാരായണ ജയന്തി കുമരകം ടൂറിസം ഫെസ്റ്റ് നടത്തുന്നതിനുള്ള തുക ബഡ്ജറ്റിൽ വകയിരുത്തിട്ടുയുണ്ട്.
ക്ലബ്ബ് പ്രസിഡൻ്റ് അഡ്വ. വി.പി അശോകൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
ജനറൽ സെക്രട്ടറി എസ് ഡി പ്രേംജി പ്രവർത്തനറിപ്പോർട്ടും കണക്കുംഅവതരിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2026-27 വർഷത്തെ
ബഡ്ജറ്റ്പൊതുയാഗം അംഗീകരിച്ചു.
അഡ്വ. വി.പി അശോകൻ,എസ് ഡി പ്രേംജി,പി.കെ സുധീർ
എന്നിവർ സംസാരിച്ചു.
പുതിയഭാരവാഹികളായി അഡ്വ. വി. പി അശോകൻ(പ്രസിഡൻ്റ്), സാൽവിൻ കൊടിയന്ത്ര,പി.കെ സുധീർ,പി.എൻ സാബു ശാന്തി
(വൈസ്പ്രസിഡൻ്റുമാർ)എസ്.ഡി പ്രേംജി
(ജനറൽ സെക്രട്ടറി)
എസ് വി
സുരേഷ്കുമാർ(ട്രഷറർ)വി.എൻ കലാധരൻ
(സെക്രട്ടറി ഓഫീസ് )
പി.എ സുരേഷ്,കെ.ജി ബിനു(ആഡിറ്റേഴ്സ്) എന്നിവരെതിരഞ്ഞെടുത്തു.മത്സരവള്ളംകളിയിൽ പങ്കെടുക്കുന്ന കളിവള്ളങ്ങളുടെ ബോണസ് തുക വർ ദ്ധിപ്പിച്ചതായിഭാരവാഹികൾ അറിയിച്ചു.

