ക്രൈസ്തവസഭകളുടെ ചരിത്രപ്രധാനമായ ചടങ്ങായതിനാൽ എല്ലാ എഡിഷനുകളിലും പ്രസിദ്ധീകരിക്കണമെന്ന് വിനിതമായി അഭ്യർത്ഥിക്കുന്നു : നിഖ്യാസുന്നഹദോസ് 1700ാം വാർഷികത്തിന് തുർക്കിയിൽ തുടക്കം ; നിഖ്യയുടെ മണ്ണിൽ മലയാളത്തിൽ പ്രാർത്ഥന ആരംഭിച്ച് മലങ്കരസഭാധ്യക്ഷൻ

ചിത്രം : നിഖ്യസുന്നഹദോസിന്റെ 1700ാം വാർഷികത്തിന്റെ ഭാ​ഗമായി തുർക്കിയിലെ നിഖ്യായിൽ സംഘടിപ്പിച്ച ചടങ്ങിൽ പരിശുദ്ധ ലിയോ പതിനാലാമൻ മാർപാപ്പായ്ക്കൊപ്പം മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നു

Advertisements

തുർക്കി : ക്രൈസ്തവരുടെ വിശ്വാസപ്രമാണത്തിന്റെ ഉദ്ഭവകേന്ദ്രമായ നിഖ്യായിൽ സുന്നഹദോസ് നടന്നതിന്റെ 1700ാം വാർഷികത്തിൽ പങ്കെടുക്കാൻ ലോകക്രൈസ്തവ നേതാക്കൾ തുർക്കിയിൽ. കുസ്തന്തീനോസ് പാത്രീയാർക്കീസ് പരിശുദ്ധ ബർത്തലോമിയസിന്റെ ക്ഷണപ്രകാരം മലങ്കരസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിഖ്യായിലെത്തി. പരിശുദ്ധ ലിയോ പതിന്നാലാമൻ മാർപ്പാപ്പായ്ക്കും, പാത്രിയർക്കീസുമാർക്കുമൊപ്പം പരിശുദ്ധ കാതോലിക്കാ ബാവാ പ്രാർത്ഥനാച്ചടങ്ങുകൾക്ക് നേതൃത്വം നൽകി. എ.ഡി. 325ൽ സുന്നഹദോസ് നടന്ന പുരാതന ന​ഗരത്തിലാണ് 1700ാം വാർഷികം സംഘടിപ്പിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിശുദ്ധ കാതോലിക്കാ ബാവായ്ക്കൊപ്പം യു.കെ-യൂറോപ്പ്- ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്താ, സഭയുടെ വർക്കിം​ഗ് കമ്മിറ്റി അം​ഗവും പരിശുദ്ധ ബാവായുടെ എക്യൂമെനിക്കൽ റിലേഷൻസ് ഉപദേശകനുമായ ശ്രീ.ജേക്കബ് മാത്യു, സഭയുടെ എക്യൂമെനിക്കൽ റിലേഷൻസ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി ഫാ. അശ്വിൻ ഫെർണാണ്ടസ്, പരിശുദ്ധ കാതോലിക്കാ ബാവായുടെ സെക്രട്ടറി ഫാ.ബൈജു ജോൺസൺ എന്നിവരും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

Hot Topics

Related Articles