കോലഞ്ചേരി കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോള്‍സ് ഓർത്തഡോക്സ് പള്ളിയില്‍ സംഘർഷം; മൂന്ന് പേർക്ക് പരിക്ക്

എറണാകുളം: കോലഞ്ചേരി കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോള്‍സ് ഓർത്തഡോക്സ് പള്ളിയില്‍ സംഘർഷം. സംഘർഷത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. 15 ദിനം വീതം ഇരു വിഭാഗത്തിനും നിർണയിച്ചു നല്‍കിയ സ്ഥലമാണ്. ഇപ്പോള്‍ ഓർത്തഡോക്സ്‌ വിഭാഗത്തിന് ആണ് അനുവാദം ഉള്ളത്. ഇതിനിടെ യാക്കോബായ വൈദികന് ആരാധനക്ക്‌ അനുവാദം നല്‍കണം എന്നാവശ്യപ്പെട്ടത് ആണ് പ്രശ്നത്തിന് കാരണം. പള്ളിയില്‍ പെരുന്നാള്‍ നടക്കുകയാണ്. ഇതിനിടെയാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിനിടെ പേപ്പർ സ്പ്രേ അടിച്ചു എന്നും ആരോപണമുണ്ട്. സംഘർഷം കണക്കിലെടുത്ത് സ്ഥലത്തേക്ക് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles