കോട്ടയം:
സംസ്ഥാനത്തു നടത്തിയ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ എൽ.ഡി. എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് എൻ. സി. പി – എസ് സംസ്ഥാന പ്രസിഡൻ്റ് തോമസ് .കെ തോമസ് .
എക്സിറ്റ് പോൾ ഫലങ്ങളല്ല ക്ഷേമ പ്രവർത്തനങ്ങ ളാണ് എൽ.ഡി. എഫ് – ജനവിധിക്കാധാരമായി കാണുന്നതെന്നും തോമസ് കെ. തോമസ് കുട്ടിച്ചേർത്തു.
Advertisements


എൻ.സി പി – എസ് ജില്ലാ നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു
അദ്ദേഹം.
ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാ
ടൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡൻ് ലതികാ സുഭാഷ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ കെ.ആർ രാജൻ ,മാത്യൂസ് ജോർജ്, സുഭാഷ് പുഞ്ചക്കോട്ടിൽ സെക്രട്ടറി മാരായ ടി.വി. ബേബി, കാണക്കാരി അരവിന്ദാക്ഷൻ, മുരളി പുത്തൻ വേലി ,
ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗ്ലാഡ്സൺ ജേക്കബ്, ബാബു കപ്പക്കാല,
എന്നിവർ പ്രസംഗിച്ചു

