പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലെ ബോംബ് ഭീഷണി കോട്ടയം പ്രസ് ക്ലബിലും ; ഇംഗ്ലീഷിൽ എഴുതിയ കത്തിട്ടത് കോട്ടയം പ്രസ് ക്ലബിലെ ന്യൂസ് ബോക്സിൽ : കത്തിട്ടത് റിപ്പോർട്ടർമാരുള്ള മാധ്യമങ്ങളുടെ ബോക്സിൽ മാത്രം 

കോട്ടയം : പാലാ കൊട്ടാരമറ്റം ബസ്റ്റാൻഡിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി ഉയർത്തിയ കത്ത് കോട്ടയം പ്രസ് ക്ലബിലും. കോട്ടയം പ്രസ് ക്ലബ്ബിലെ മാധ്യമങ്ങളുടെ ന്യൂസ് ബോക്സിലാണ് കത്തിന്റെ പകർപ്പ് കണ്ടെത്തിയത്. കോട്ടയത്ത് റിപ്പോർട്ടർമാരുള്ള മാധ്യമങ്ങളുടെ ന്യൂസ് ബോക്സിലാണ് ഭീഷണിക്കത്തിന്റെ പകർപ്പ് കണ്ടത്. ഈ വിവരം പുറത്ത് വന്നതോടെ കോട്ടയം പ്രസ് ക്ലബുമായും മാധ്യമ പ്രവർത്തകരുമായും അടുപ്പമുള്ള ആരോ ആണ് ഭീഷണി കത്തിനും പിന്നിൽ എന്ന സംശയവും ഉടലെടുത്തിട്ടുണ്ട്. 

ശനിയാഴ്ച പുലർച്ചയാണ് കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ സ്റ്റേഷൻ ഓഫീസറുടെ മുറിയിൽ ഭീഷണി സന്ദേശം അടങ്ങിയ കത്ത് എത്തിയത്. പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ രാവിലെ 11 മണി മുതൽ തുടർച്ചയായി സ്ഫോടനം ഉണ്ടാകുമെന്നായിരുന്നു ഭീഷണി കത്തിന്റെ ഉള്ളടക്കം. ഇത് തുടർന്ന് കത്ത് കസ്റ്റഡിയിൽ ഉടുത്ത പോലീസ് സംഘം പരിശോധന ശക്തമാക്കുകയും ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര ഇന്ന് പാലായിൽ എത്താൻ ഇരിക്കെയായിരുന്നു ഭീഷണി സന്ദേശം അടങ്ങിയ കത്ത് ലഭിച്ചത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് തുടർന്ന് പാലായിൽ പോലീസ് സംഘം കനത്ത സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇതേ കത്തിന്റെ ഉള്ളടക്കവുമായി കോട്ടയം പ്രസ് ക്ലബ്ബിലും കത്ത് ലഭിച്ചത്. കോട്ടയം പ്രസ് ക്ലബ്ബിൽ വിവിധ മാധ്യമങ്ങളെ വാർത്തകൾ അറിയിക്കുന്നതിനായി റിലീസുകൾ എത്തിക്കുന്ന ന്യൂസ് ബോക്സിനുള്ളിലാണ് ഭീഷണി കത്ത് കണ്ടെത്തിയത്. ഇംഗ്ലീഷിൽ എഴുതിയ കത്തിൽ, പാലാ നഗരസഭ ചെയർ പേഴ്സണും , ജില്ലാ കളക്ടറും , ഹൈക്കോടതി ജഡ്ജിയും നീതിപുലർത്തി ഇല്ലെന്ന് ആരോപിക്കുന്നു. ഇതേ തുടർന്നാണ് തുടർച്ചയായ ബോംബ് സ്ഫോടനം പദ്ധതി ഇട്ടിരിക്കുന്നത് എന്നാണ് കത്തിന്റെ ഉള്ളടക്കം. കത്തിന്റെ പകർപ്പ് ന്യൂസ് ബോക്സിനുള്ളിൽ നിന്ന് ലഭിച്ചത് ഇതിനോടകം തന്നെ ചർച്ചയായി മാറിയിട്ടുണ്ട്. 

Hot Topics

Related Articles