പാലാ രൂപത എപ്പാർക്കിയൽ അസംബ്ലിക്ക് പ്രൗഡോജ്ജ്വല തുടക്കം

പാലാ: മാർത്തോമ്മാശ്ലീഹായുടെ ഭാരതപ്രവേശനദിനത്തിന്റെ ഓർമ്മകളിൽ നിറഞ്ഞ് പാലാ രൂപത മൂന്നാമത് എപ്പാർക്കിയൽ അസംബ്ലിക്ക് തുടക്കമായി. മൂന്ന് ദിനം നീളുന്ന അസംബ്ലി സീറോമലബാർ സഭാതലവൻ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.

Advertisements

വിഷമങ്ങൾ സഹിച്ചാലും ഇതരക്രൈസ്തവ സഭാസംവിധാനങ്ങളോട് ചേർന്ന് ക്രൈസ്തവ ധാർമികത സമൂഹത്തിന് സമ്മാനിക്കാൻ സഭയ്ക്ക് കഴിയണമെന്നും സഭാസമ്മേളനങ്ങളുടെ ശൈലി ഇതാകണമെന്നും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട് അധ്യക്ഷത വഹിച്ചു. ക്‌നാനായ സമുദായ വലിയമെത്രാപ്പോലീത്ത ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സെവേറിയോസ്, പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ, രൂപത ചാൻസിലർ റവ.ഡോ. ജോസഫ് കുറ്റിയാങ്കൽ എന്നിവർ പ്രസംഗിച്ചു. പാലാ രൂപത മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ, ഗ്രേറ്റ്ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ഷംഷാബാദ് രൂപത സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ എന്നിവർ പങ്കെടുത്തു.

മുഖ്യവികാരിജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ, വികാരി ജനറാൾമാരായ മോൺ. ഡോ. ജോസഫ് മലേപറമ്പിൽ, മോൺ. ഡോ. സെബാസ്റ്റിയൻ വേത്താനത്ത്, മോൺ. ഡോ. ജോസഫ് കണിയോടിക്കൽ, രൂപത എഡ്യൂക്കേഷണൽ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ബർക്ക്മാൻസ് കുന്നുംപുറം എന്നിവർ അജപാലനശുശ്രൂഷാസംബന്ധിയായ പങ്കുവെയ്ക്കൽ നടത്തി.

ഗ്രേറ്റ്ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, റവ.ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, റവ.ഡോ. പോളി മണിയാട്ട്, ഡോ. വി.പി ദേവസ്യ, ബിനോയി ജോൺ അമ്പലംകട്ടയിൽ എന്നിവർ വിവിധവിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

Hot Topics

Related Articles