പള്ളം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഡിസംബർ മൂന്നിന് ആരംഭിക്കും

വിജയപുരം : പള്ളം ബ്ലോക്ക് പഞ്ചായത്തും യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി കേരളോത്സവം 2022 ഡിസംബര്‍ 3, 4 തീയതികളിലായി നടത്തുന്നു. ഫുട്ബോള്‍, ക്രിക്കറ്റ്, അത്ലറ്റിക്സ് മത്സരങ്ങള്‍ കളത്തിപ്പടി ഗിരിദീപം ഇന്‍സ്റ്റിറ്റ്യൂട്ട് ഗ്രൗണ്ടിലും ഷട്ടില്‍ മത്സരങ്ങള്‍ പുതുപ്പള്ളി ഗ്രീന്‍വാലി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും 3ന് നടത്തും.

കലാമത്സരങ്ങള്‍ 4ന് പുതുപ്പള്ളി അദ്ധ്യപക അര്‍ബന്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയം, പുതുപ്പള്ളി പഞ്ചായത്ത് ആഡിറ്റോറിയം എന്നിവിടങ്ങളിലായി നടക്കും. 3 ശനിയാഴ്ച രാവിലെ 7ന് ബ്ലോക്ക് പ്രസിഡന്‍റ് പ്രൊഫ. ടോമിച്ചന്‍ ജോസഫിന്‍റെ അദ്ധ്യക്ഷതയില്‍ ഗിരിദീപം ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്‍റെ ഡയറക്ടര്‍ ആയ ഫാ.ജസ്റ്റിന്‍ തോമസ് ഉദ്ഘാടനം ചെയ്യുന്ന കേരളോത്സവത്തില്‍ വിജയപുരം പ്രസിഡന്‍റ് വി റ്റി സോമന്‍കുട്ടി മുഖ്യ പ്രഭാഷണം നടത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

4 ന് പുതുപ്പള്ളി അദ്ധ്യപക അര്‍ബന്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തില്‍ വച്ച് പുതുപ്പള്ളി എം.എല്‍.എ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുന്ന സമാപന സമ്മേളനത്തില്‍ ബ്ലോക്ക് പ്രസിഡന്‍റ് പ്രൊഫ. ടോമിച്ചന്‍ ജോസഫ് അദ്ധ്യക്ഷത വഹിക്കും. മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. (ഡോ.) സാബു തോമസ്, പ്രശസ്ത സിനിമാ സീരിയല്‍ സംവിധായകന്‍ ശ്രീ.രാജേഷ് കണ്ണങ്കര എന്നിവര്‍ പങ്കെടുക്കും.

Hot Topics

Related Articles