കേരളത്തെ പുതിയ എച്ച്‌ഐവി ബാധിതരില്ലാത്ത സംസ്ഥാനമാക്കി മാറ്റും ;  യജ്ഞം ആരംഭിച്ചു ; 2025 -ഓടെ ലക്ഷ്യം പ്രാവർത്തികമാക്കും ; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: പുതിയ എച്ച്‌ഐവി അണുബാധിതരില്ലാത്ത സംസ്ഥാനമാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണ ജോര്‍ജ്.2025-ഓടെ കേരളത്തെ പുതിയ എച്ച്‌ഐവി ബാധിതരില്ലാത്ത സംസ്ഥാനമായി മാറ്റുന്നതിനായുള്ള യജ്ഞം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ എച്ച്‌ഐവി അണുബാധ സാന്ദ്രത കുറവാണ്. ഇന്ത്യയില്‍ എച്ച്‌ഐവി സാന്ദ്രത 0.22 ആണെങ്കില്‍ കേരളത്തില്‍ 0.06 മാത്രമാണ്. എച്ച്‌ഐവി സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണെങ്കിലും മലയാളികള്‍ തൊഴിലിനും, വിദ്യാഭ്യാസത്തിനുമായി മറ്റു സംസ്ഥാനങ്ങലിലേക്ക് കുടിയേറുകയും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ കേരളത്തിലേക്ക് കുടിയേറുന്നതും വര്‍ധിച്ചുവരുന്നു. ഇതിനാലാണ് എച്ച്‌ഐവി വ്യാപനം കേരളത്തില്‍ വര്‍ധിച്ചുവരുന്നതെന്നും മന്ത്രി വീണാ ജോർജ് ഫെയ്സ്ബുക്ക് കുറിപ്പിലുടെ പറഞ്ഞു.

Hot Topics

Related Articles