പപ്പടത്തെ പേടിക്കുന്നതാര് ? ആലപ്പുഴയിലെ പപ്പടത്തല്ലിനു പിന്നാലെ വൈറലായി പപ്പട അവലോകനം : പപ്പട ചർച്ചയ്ക്ക് മുൻപായി ഹാഷ്മിയുടെ ഇൻട്രോ എഴുതിയ കുറിപ്പ് വൈറൽ ; നെൽസൺ ജോസഫ് എഴുതിയ കുറിപ്പ് ഷെയർ ചെയ്തു ഹാഷ്മി താജ് ഇബ്രാഹിമും

ആലപ്പുഴ : കഴിഞ്ഞ രണ്ടു ദിവസമായി ആലപ്പുഴയിൽ വിവാഹസദ്യയുടെ സ്ഥലത്ത് പപ്പടത്തെച്ചൊല്ലി ഉണ്ടായ കൂട്ടയടിയാണ് സോഷ്യൽ മീഡിയയിലെ താരം. എന്തു വിഷയവും അന്തിചർച്ചക്ക് എടുക്കുന്ന ചാനലുകാരെ ട്രോളിയാണ് ഡോക്ടർ കൂടിയായ സോഷ്യൽ മീഡിയ താരം നെൽസൺ ജോസഫ് രംഗത്ത് എത്തിയത്. സംഭവം അതിവേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ആയിരങ്ങളാണ് നെൽസന്റെ കുറിപ്പ് ഷെയർ ചെയ്തത്. ഏറ്റവും ഒടുവിൽ 24 ന്യൂസ് അവതാരകൻ ഹാഷ്മി താജ് ഇബ്രാഹിം തന്നെ ഇത് ഷെയർ ചെയ്യുകയും ചെയ്തതോടെയാണ് സംഭവം ചൂടുപിടിച്ച ചർച്ചയായി മാറിയത്.

ചർച്ചകൾക്കു മുൻപ് ഹാഷ്മി നടത്തുന്ന ഇൻട്രോയുടെ രൂപത്തിലാണ് കുറിപ്പ് നെൽസൺ തയ്യാറാക്കിയത്. ഈ കുറിപ്പ് ഹാഷ്മിയുടെ അതേ ഭാഷയിൽ തന്നെ ഹാഷ്മയുടെ ചിത്രത്തോടൊപ്പം ആണ് നെൽസൺ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. ഇതോടെയാണ് കുറുപ്പ് വൈറലായി മാറിയത്. വൈറലായ കുറിപ്പ് വായിക്കാം ..


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നെൽസണിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
പരിപ്പും പയറും പാലടയും പിന്നെ പലരും പടിക്ക് പുറത്ത് പ്രതിഷ്ഠിച്ച സേമിയയും പരന്നൊഴുകുന്ന തൂശനിലയുടെ മറ്റേയറ്റത്ത് അവനിരിപ്പുണ്ട്. പലരും പറഞ്ഞ് പരത്തിയതുപോലെ പെണ്ണിനും പുതുമണവാളനും പരിവാരങ്ങൾക്കും പണികൊടുത്ത് പഞ്ഞിക്കിട്ട് പലവഴിക്ക് പറഞ്ഞയയ്ക്കാനായി പരിശ്രമിക്കുന്ന അധമക്കൂട്ടങ്ങളിൽപ്പെടില്ല പപ്പടമെന്ന പഞ്ചപാവം. അവൻ വെയിലത്തുണങ്ങിയവനാണ്, എണ്ണയിൽ പൊള്ളിയവനാണ്, ഒന്ന് തൊട്ടാൽ പൊടിഞ്ഞുപോവുന്നത്ര പരമസാധുവാണ്.

പറഞ്ഞുവരുമ്പൊ കാര്യമിങ്ങനെയാണെങ്കിലും കറികളിൽ കേമന്മാർ കുറെയധികമുണ്ടായിട്ടും പത്രത്താളുകളിൽ ചിത്രമടക്കം ചരിത്രം കുറിക്കാൻ പപ്പടത്തിനല്ലാതെ മറ്റാർക്കുമായിട്ടില്ലെന്നതും വാസ്തവം. പായസത്തിനും ബിരിയാണിക്കും പുട്ടിനും പരിപ്പിനും പയറിനും കഞ്ഞിക്കുമെല്ലാം പരിധികളില്ലാതെ, ഉപാധികളില്ലാതെ, പരിമിതികളില്ലാതെ പിന്തുണ കൊടുക്കുന്ന പപ്പടം മലയാളിയുടെ മതേതരമനസിൻ്റെ മകുടോദാഹരണമാണ്.
പാനിയും പഴവും കൊണ്ട് പലരും പടത്തിൽ നിന്ന്
പായിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പരിക്കേൽക്കാതെ പുല്ലുപോലെ പിടിച്ചുനിൽക്കുന്ന പപ്പടത്തെ പുഷ്പം പോലെ പൊടിച്ചുകളയാമെന്ന് പകൽക്കിനാവ് കാണുന്ന ആരെങ്കിലുമുണ്ടെങ്കിൽ അത് അതിമോഹമാണ്, അത്യാഗ്രഹമാണ്, വിനാശകാലത്ത് തോന്നുന്ന വിപരീതബുദ്ധിയാണ്.

പഴത്തിനും പായസത്തിനുമൊപ്പം പപ്പടത്തിനെയും പൊടിച്ചുചേർക്കണമെന്നും വേണ്ടെന്നും വാദം മുറുകുന്നത് ആർക്ക് വേണ്ടിയാണ്, എന്തിനു വേണ്ടിയാണ്, എന്തു കാര്യത്തിന്നായാണ്, എന്തോന്നിനാണ്?
ഇന്ന് രാത്രി ചർച്ച ചെയ്യുന്നു..പ്രിയ പ്രേക്ഷകർക്ക് സ്വാഗതം. ” പപ്പടത്തെ പേടിക്കുന്നതാര് “

Hot Topics

Related Articles