അടൂർ പട്ടാഴിമുക്കിലെ അപകടം: സംഭവത്തില്‍ ദുരൂഹത; വിശദമായ അന്വേഷണം നടത്താനൊരുങ്ങി പൊലീസ്

പത്തനംതിട്ട: അടൂർ പട്ടാഴിമുക്കില്‍ കഴിഞ്ഞ ദിവസം രാത്രി 11.30ന് കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് പേർ മരിച്ച സംഭവത്തില്‍ ദുരൂഹത. തുമ്പമണ്‍ ജിഎച്ച്‌എസ്‌എസിലെ അദ്ധ്യാപികയായ നൂറനാട് സ്വദേശിനി അനൂജ ( 36) ചാരുംമൂട് പാലന്മേല്‍ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവരാണ് മരിച്ചത്. 

വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനം തടഞ്ഞാണ് അനൂജയെ ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് അറിയിച്ചു. കാർ അമിതവേഗതയില്‍ ലോറിയില്‍ ഇടിപ്പിച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകട സ്ഥലത്ത് വച്ച്‌ തന്നെ ഇരുവരും മരിച്ചിരുന്നു. സഹ അദ്ധ്യാപകർക്കൊപ്പം തിരുവനന്തപുരത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അനൂജയെ ഹാഷിം കൂട്ടിക്കൊണ്ടുപോയത്. കൂട്ടിക്കൊണ്ടു പോകുമ്പോള്‍ മറ്റ് അസ്വഭാവികതയൊന്നും തോന്നിയിട്ടില്ലെന്ന് അദ്ധ്യാപകർ പറയുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച്‌ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.

അമിത വേഗത്തിലെത്തിയ കാർ കണ്ടെയിനർ ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാർ പൂർണമായും തകർന്നിരുന്നു. അഗ്മിശമന സേനയും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

Hot Topics

Related Articles