പെരുവറോട്ടറി ക്ലബ്ബ്‌ഭാരവാഹികൾ ചുമതലയേറ്റു

പെരുവ: റോട്ടറി ക്ലബ്ബിൽ റോയി ചെമ്മനം-പ്രസിഡന്റ് ,സെക്രട്ടറിയായി അനീഷ്. വി. വരീക്കലും മറ്റു ബോർഡ് അംഗങ്ങളും സ്ഥാനമേറ്റു. മുൻറോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഈ കെ. ലൂക്ക് ചടങ്ങുകൾ ഉൽഘാടനം ചെയ്തു. സമാജ് വാദി പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡോ.സജിപോത്തൻതോമസ് മുഖ്യഅതിഥി ആയിരുന്നു. റോട്ടറി അസിസ്റ്റന്റ് ഗവർണർ എസ് ഡി സുരേഷ് ബാബു മുഖ്യ പ്രസംഗവും പുതിയ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ വാചകവും ചൊല്ലിക്കൊടുത്തു.പ്രസിഡന്റ്‌ ഡോ ബിനു.സി.നായർ അധ്യക്ഷതവഹിച്ചു.മംഗോ മേഡോസ് ഉടമ തോമസ് സെക്രട്ടറി ജോസ്.പി.പീറ്റർ,ബേബി ചാലപ്പുറം,എം കെ ദാസ്,ഷാജിജോസഫ്, ജോർജ്കുട്ടി ടീ എം തുടങ്ങിയവർ പ്രസംഗിച്ചു.മികച്ച പ്രതിഭകളായഓട്ടം തുള്ളൽ കലാകാരൻ അഭിലാഷ് എ നായർ ഫുട്ബോൾ കൊച്ച് വി കെ.ബിജു, ലയമരിയ, ലീൻ പി ബിജു, ഗ്രേസി ജോമോൻ എന്നിവരെ ആദരിച്ചു.

Advertisements

Hot Topics

Related Articles