പൂഴിക്കാട് ഫാമിലി വെൽഫെയർ സെൻ്ററിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

പത്തനംതിട്ട ജില്ലയിലെ സഞ്ചരിക്കുന്ന നേത്രചികിത്സാ വിഭാഗവും പൂഴിക്കാട് ഫാമിലി വെൽഫെയർ സെൻ്ററും സംയുക്തമായി നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ ശോഭനകുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ.സീന അദ്ധ്യക്ഷത വഹിച്ചു.

ജെ പി എച്ച് എൻ ശ്രീജയ സ്വാഗതവും ജെ എച്ച് ഐ സുമംഗല കൃതജ്ഞത രേഖപ്പെടുത്തി.
ആശാ പ്രവർത്തകരായ അമ്പിളി, സുധാരാജൻ, ഗീത, രത്നമ്മ, അംബിക, ഉഷ എന്നിവർ പങ്കെടുത്തു.
പൂഴിക്കാട് ഫാമിലി വെൽഫെയർ സെൻ്ററിൽ നടന്ന ക്യാമ്പിൽ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. ഒഫ്ത്താൽമോളജിസ്റ്റ് ഡോ. ആരതി, ഡിസ്ട്രിക്റ്റ് കോ-ഓഡിനേറ്റർ എം.ഷേർളി, ഒപ്റ്റോമെട്രിസ്റ്റ്മാരായ ഉഷാകുമാരി, ബിന്ദു, റിജി ആൻ്റണി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Hot Topics

Related Articles