കോട്ടയം: സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒൻപത്,10 ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി, ഇ.ബി.സി. (പൊതു വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ), ഡി.എൻ.ടി. (ഡീനോട്ടിഫൈഡ് ട്രൈബ്സ് വിഭാഗം) വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികളുടെ സ്കോളർഷിപ്പ് അപേക്ഷകൾ സ്കൂൾ അധികൃതർ ഇ-ഗ്രാൻറ്സ് 3.0 പോർട്ടലിലൂടെ ജൂലൈ 31 നകം ഡാറ്റാ എൻട്രി പൂർത്തീകരിക്കണമെന്ന് പിന്നാക്ക വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
Advertisements
വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ (അപേക്ഷാ ഫോറം മാതൃക ഉൾപ്പടെ) www.egrantz.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0484 2983130.


