കാന്‍സര്‍ രോഗ നിര്‍ണയക്യാമ്പ് നാളെ

പത്തനംതിട്ട : ലോക കാന്‍സര്‍ ദിനാചരണത്തിനോടനുബന്ധിച്ച് ഫെബ്രുവരി 4 നാളെ
ജില്ലാ മെഡിക്കല്‍ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളീ, പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇലന്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തേടെ കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ബ്ലോക്ക്തലത്തില്‍ കാന്‍സര്‍ രോഗനിര്‍ണയക്യാമ്പ് സംഘടിപ്പിച്ചതില്‍, സേവനംലഭ്യമാകാത്ത 30 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകളെയും, പുരുഷന്‍മാരെയും ഉള്‍പ്പെടുത്തി കാന്‍സര്‍രോഗ നിര്‍ണയക്യാമ്പ്, ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍, (ആരോഗ്യം) അറിയിച്ചു.

Hot Topics

Related Articles