പത്തനംതിട്ട മെഴുവേലിയിലെ കള്ളവോട്ട് : സംഭവത്തിൽ ബൂത്ത് ലെവൽ ഓഫീസർ അറസ്റ്റിൽ

പത്തനംതിട്ട : മെഴുവേലിയിൽ കള്ളവോട്ട് ചെയ്‌ത സംഭവത്തിൽ ബൂത്ത് ലെവൽ ഓഫീസർ അറസ്റ്റിൽ. ബി എൽ ഒ അമ്പിളിയെയാണ് ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അമ്പിളിയെ ജാമ്യത്തിൽ വിട്ടു. ഇന്നലെ ബി എൽ ഒ യേയും കോൺഗ്രസ് പഞ്ചായത്തംഗം ശുഭാനന്ദനേയും കേസിൽ പ്രതി ചേർത്തിരുന്നു. ശുഭാനന്ദനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചു. ആറുവർഷം മുൻപ് മരിച്ച 94 കാരി അന്നമ്മയുടെ പേരിലാണ് പത്തനംതിട്ട മെഴുവേലിയിൽ വോട്ട് ചെയ്തത്.

874 ആയിരുന്നു അന്നമ്മയുടെ വോട്ടർ പട്ടികയിലെ ക്രമനമ്പർ. ഇത് നീക്കം ചെയ്യാതെ 876 ആ ക്രമനമ്പർ ഉള്ള അന്നമ്മയുടെ മകൻ്റെ ഭാര്യ 65 വയസ്സുകാരി അന്നമ്മയെ കൊണ്ടാണ് മരിച്ചയാൾക്ക് വേണ്ടി വോട്ട് ചെയ്യിച്ചത്. മെഴുവേലി പഞ്ചായത്തിലെ ഒന്നാം വാർഡ് കോൺഗ്രസ് മെമ്പർ ഉൾപ്പെടെ അറിഞ്ഞാണ് കള്ളവോട്ട് നടന്നത് എന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകുകയായിരുന്നു.

Hot Topics

Related Articles