കലാകാരന്മാർ ജാതിമത ചിന്തകൾക്ക് അധീതരാകണം : സവാക്ക്

തിരുവല്ല : സ്റ്റേജ് ആർട്ടിസ്റ്റ്സ് & വർക്കേഴ്സ്സ് അസോസിയേഷൻ ഓഫ് കേരള (സവാക്ക് ) പത്തനംതിട്ട ജില്ലാ സ്പെഷ്യൽ കൺവെൻഷൻ ശനിയാഴ്ച്ച 2 ന് തിരുവല്ലാ മുനിസിപ്പൽ പാർക്ക് ആഡിറ്റോറിയത്തിൽ നടന്നു.
ജില്ലാ പ്രസിഡൻ്റ് പ്രകാശ് വള്ളംകുളം അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന പ്രസിഡൻ്റ് ജി കെ പിള്ള ഉത്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി സുദർശൻ വർണ്ണം മുഖ്യപ്രഭാഷണവും സംസ്ഥാന സെക്രട്ടറി അജി എം ചാലാക്കേരി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന സമിതിയംഗം രഞ്ജിത്ത് പി ചാക്കോ, ജില്ലാ സെക്രട്ടറി ഷാജി പഴൂർ ജില്ലാ ട്രഷറാർ ടോം പ്രകാശ് ജില്ലാ കമ്മിറ്റി അംഗം ലാലി മട്ടയ്ക്കൽ, മണി ഗാന്ധിദേവൻ, രമണി ചന്ദ്രശേഖർ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

വിവിധ കലാ മേഖലകളിലെ മുതിർന്ന കലാപ്രവർത്തകരെ ആദരിച്ചു. ഒക്ടോബർ ആദ്യവാരം വിവിധ സമിതികളെ ഉൾപ്പെടുത്തി നാടകമേള സംഘടിപ്പിക്കും.
സവാക്ക് മ്യൂസിക് ക്ലബ് രൂപീകരിച്ചു. ഉത്ഘാടനം സെപ്റ്റംബർ 7 ന്
വൈകുന്നേരം 5.30 തിരുവല്ല മുനിസിപ്പൽ പാർക്കിൽ നടക്കും. കൺവെൻഷനിൽ പുതിയ
ഭാരവാഹികളായി
പ്രകാശ് വള്ളംകുളം (ജില്ലാ പ്രസിഡൻ്റ്), ഷാജി പഴൂർ (ജില്ലാ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Hot Topics

Related Articles